അഞ്ച്‌ വയസ്സുകാരന്‍ എക്സ്ബോക്സ് ഗെയിമിങ്ങ്‌ കണ്‍സോള്‍ ഹാക്ക് ചെയ്തു

വെറും അഞ്ച്‌ വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഗെയിമിങ്ങ്‌ കണ്‍സോളിന്റെ പാസ്സ്‌വേര്‍ഡ്‌ സിസ്റ്റത്തിലെ സുരക്ഷ പഴുത് കണ്ടെത്തി അത് ഹാക്ക് ചെയ്തിരിക്കുന്നു. Kristoffer Von Hassel എന്നാണ് അമേരിക്കയിലെ കാലിഫോര്‍ണിയില്‍നിന്നുള്ള ഈ കൊച്ചു പയ്യന്റെ പേര്. ഈ വിവരം അറിഞ്ഞ മൈക്രോസോഫ്റ്റ് തങ്ങളുടെ സിസ്റ്റത്തിലെ സുരക്ഷ പിഴവ് പരിഹരിരിക്കുകയും ക്രിസ്റ്റഫറിനെ സുരക്ഷ ഗവേഷകനായി അംഗീകരിക്കുകയും അവരുടെ വെബ്സൈറ്റില്‍ ക്രിസ്റ്റഫരിന്റെ പേര് നല്‍കുകയും ചെയ്തു.

XBOX password hacked by 5 year old Kristoffer Von Hassel

പേരിനും പ്രശസ്തിക്കും വേണ്ടിയല്ല ക്രിസ്റ്റഫര്‍ ഈ ഹാക്കിങ്ങ് നടത്തിയിരുന്നത്. മറിച്ച് അവന്റെ അച്ഛന്റെ എക്സ്ബോക്സ് അക്കൗണ്ടിലേക്ക് അദ്ദേഹം അറിയാതെ കയറി ഗെയിം കളിക്കാനാണ്. ആരുടെ അക്കൗണ്ടിലേക്കാണോ കയറേണ്ടത് അവരുടെ യൂസര്‍ നെയിം നല്‍കി തെറ്റായ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്ത് സ്പേസ്ബാര്‍ അമര്‍ത്തിയാല്‍ എക്സ്ബോക്സിന്റെ പാസ്സ്‌വേര്‍ഡ്‌ സിസ്റ്റത്തെ മറികടന്ന് ആ അക്കൗണ്ടിലേക്ക് ലോഗിന്‍ ആകും. ഈ സുരക്ഷ പിഴവ് മുതലെടുത്താന് ക്രിസ്റ്റഫര്‍ അവന്റെ അച്ഛന്റെ എക്സ്ബോക്സ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തിരുന്നത്.

ഇത് തിരിച്ചറിഞ്ഞ ക്രിസ്റ്റഫറിന്റെ അച്ഛന്‍ ഈ വിവരം മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ സുരക്ഷ ടീമിനെ അറിയിച്ചു. തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഈ സുരക്ഷ പിഴവ് ശരിയാക്കി. മൈക്രോസോഫ്റ്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു “We’re always listening to our customers and thank them for bringing issues to our attention. We take security seriously at Xbox and fixed the issue as soon as we learned about it.”

Kristoffer Von Hassel listed as security researcher by microsoft

മൈക്രോസോഫ്റ്റ് ഈ കുഞ്ഞു മിടുക്കന് കുറച്ച് ഗെയിമുകളും, 50 ഡോളറും, എക്സ്ബോക്സ് ലൈവ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സബ്സ്ക്രിപ്ഷനും സമ്മാനമായി നല്‍കി. കൂടാതെ മൈക്രോസോഫ്റ്റ് അവരുടെ വെബ്സൈറ്റില്‍ മറ്റ് സുരക്ഷ ഗവേഷകരുടെ കൂടെ ക്രിസ്റ്റഫരിന്റെ പേരും നല്‍കി.