മോട്ടോറോള മോട്ടോ എക്സ് ഇന്ത്യയിലെത്തി

Posted on Mar, 19 2014,ByTechLokam Editor

മോട്ടോറോളയുടെ ഫ്ലാഗ് ഷിപ്പ് ഫോണ്‍ മോട്ടോ എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. മോട്ടോറോള ഇന്ത്യയിലെ ഇകോമ്മേഴ്സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടുമായി ചേര്‍ന്നാണ് മോട്ടോ എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഫ്ലിപ്പ്കാര്‍ട്ട്‌ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രമേ മോട്ടോ എക്സ് ഇന്ത്യയില്‍ ലഭിക്കൂ.

Moto X launched in India

23,999 രൂപ മുതല്‍ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭിക്കുക. മോട്ടോ എക്സിന്റെ 16 ജിബി പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭിക്കൂ എന്ന് മോട്ടോറോള വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മരം കൊണ്ടുള്ള പുറം ചട്ടയുള്ള പതിപ്പിന് വില 25,999 രൂപ ആയിരിക്കും. തേക്കിന്റെ അല്ലെങ്കില്‍ വാല്‍നട്ടിന്റെ തടി കൊണ്ടുള്ള ബാക്ക് കവര്‍ ആകും ഇന്ത്യയില്‍ ലഭികുക. പ്ലാസ്റ്റിക് പുറം ചട്ടയോട് കൂടിയ മോട്ടോ എക്സ് കറുപ്പ്, വെളുപ്പ്‌, ചുവപ്പ്, നീല, അക്വ എന്നീ അഞ്ചു നിറങ്ങളില്‍ ലഭിക്കും. തുടക്കത്തില്‍ കറുപ്പ് വെളുപ്പ്‌ നിറങ്ങളില്‍ ഉള്ള പ്ലാസ്റ്റിക് പുറംചട്ടയോട് കൂടിയ ഫോണുകള്‍ മാത്രമേ ലഭിക്കൂ. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതലെ മറ്റു പതിപ്പുകള്‍ ലഭിക്കുകയുള്ളൂ.

പ്രധാന സവിശേഷതകള്‍

  • 720P എച്ച്ഡി ക്വാളിറ്റിയുള്ള 4.7 ഇഞ്ച്‌ AMOLED ഡിസ്പ്ലേ
  • 1.7GHz സ്നാപ്പ്ഡ്രാഗണ്‍ S4 ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍
  • കാര്യക്ഷമത കൂട്ടാന്‍ മോട്ടോറോള X8 മൊബൈല്‍ പ്രൊസസ്സര്‍
  • ക്വാഡ്കോര്‍ അഡ്രിനോ 320 ജിപിയു
  • 2 ജിബി റാം
  • 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി
  • 10 മെഗാപിക്സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്സല്‍ മുന്‍ക്യാമറ
  • 2,220mAh ബാറ്ററി
  • ആന്‍ഡ്രോയ്‌ഡ് 4.4 കിറ്റ്കാറ്റ് ഒഎസ്

മോട്ടോ ജി ഇന്ത്യയില്‍ ഒരു വന്‍ ഹിറ്റ് ആയിരുന്നു. മോട്ടോ എക്സിനെ പോലെ മോട്ടോറോളയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ മോട്ടോ ജി ഫ്ലിപ്പ്കാര്‍ട്ട്‌ വഴി മാത്രമേ ഇന്ത്യയില്‍ കിട്ടൂ. ഇന്ത്യയിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ ഈ ഫോണുകള്‍ ലഭ്യമാകുമോ എന്ന് മോട്ടോറോള ഇതുവരെ വ്യക്തമാക്കിയിട്ടില്ല

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക