ഗൂഗിള്‍ സ്മാര്‍ട്ട്‌ വാച്ച് സ്പെസിഫിക്കേഷനുകള്‍ പുറത്തായിരിക്കുന്നു

Posted on Mar, 17 2014,ByTechLokam Editor

ഇറങ്ങാനിരിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട്‌ വാച്ചിന്റെ സ്പെസിഫിക്കേഷനുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നു. റിലീസ് ആകാന്‍ ഇരിക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പുറത്തുവിടുന്ന evleaks തന്നെയാണ് ഇതിന്റെയും പിന്നില്‍. ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച എല്‍ജി തന്നെയാകും, പുതിയ സ്മാര്‍ട്ട്‌വാച്ചിന്റെയും നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്.

Google smartwatch by LG

ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ച് ഒരുപക്ഷേ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും, 240 പിക്സല്‍ ഡെന്‍സിറ്റിയോട് കൂടിയ 280 X 280 പിക്‌സല്‍ റെസലൂഷനുള്ള 1.65 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാകും വച്ചിനുണ്ടാവുകയെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റ് സ്‌പെസിഫിക്കേഷനുകള്‍ . ചുരുക്കിപ്പറഞ്ഞാല്‍ ഒരു ലോഎന്റ് സ്മാര്‍ട്ട്‌ഫോണിന് തുല്യമായ ഹാര്‍ഡ്‌വെയര്‍ സ്പെസിഫിക്കേഷന്‍ ഈ വാച്ചിനുണ്ട്. സാംസങ്ങ് ഗാലക്സി ഗിയര്‍ 2 സ്മാര്‍ട്ട്‌ വാച്ചിനും ഏകദേശം ഇതേ സ്പെസിഫിക്കേഷന്‍ ആണ് ഉള്ളത്.

ഗൂഗിള്‍ ഒരു സ്മാര്‍ട്ട്‌വാച്ച് 2014 ല്‍ പുറത്തിറക്കുമെന്ന്, കഴിഞ്ഞ വര്‍ഷം ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ‘ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ ഉപകരണം രൂപംനല്‍കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഗൂഗിള്‍ എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈവര്‍ഷം നടക്കാനിരിക്കുന്ന ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ വെച്ചായിരിക്കും ഈ വാച്ച് അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക