കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന് പറഞ്ഞ് ഫെയ്സ്ബുക്ക് മാല്‍വെയറുകള്‍ രംഗത്ത്

Posted on Mar, 15 2014,ByTechLokam Editor

മലേഷ്യന്‍ വിമാനം കണ്ടെത്തിയെന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കുക ചിലപ്പോള്‍ അതൊരു ഫെയ്സ്ബുക്ക് മാല്‍വെയര്‍ ആയിരിക്കും. ലോകശ്രദ്ധ പിടിച്ച്പറ്റുന്ന വാര്‍ത്തകള്‍ ഹാക്കര്‍മാര്‍ മുതലെടുക്കാറുണ്ട്, എന്നിട്ട് ആ വാര്‍ത്ത‍ എന്ന വ്യാജേന വൈറസുകളും, സ്പൈവെയറുകളും, മാല്‍വെയറുകളും തൊടുത്തുവിടുക എന്നത് ഹാക്കര്‍മാരുടെ ഒരു രീതിയാണ്. കാണാതായ മലേഷ്യന്‍ വിമാനവുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ചില വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുത്തിരിക്കുന്നു.

Malaysian Airlines flight MH370 scam

Malaysian Airlines flight MH370 facebook malware

കോലാലമ്പൂരില്‍ നിന്നും ബെയ്‌ജിങ്ങിലേക്കുള്ള യാത്രയില്‍ കാണാതായ മലേഷ്യന്‍ വിമാനം MH370 മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്ന വ്യാജേന കുറച്ച് ദിവസങ്ങളായി ചില മാല്‍വെയറുകള്‍ ഫെയ്സ്ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. ഇങ്ങനെയുള്ള വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹാക്കര്‍മാരുടെ വെബ്സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യപെടുകയാണ് ചെയ്യുന്നത്. ആ വെബ്സൈറ്റില്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോ ലോഡ് ആകണമെങ്കില്‍ ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്യണം എന്ന സന്ദേശം ലഭിക്കും.

സൂക്ഷിക്കുക അങ്ങനത്തെ ഒരു വീഡിയോ ഫൂട്ടേജും ഒന്നും ഇല്ല. എല്ലാം വ്യാജ വാര്‍ത്തകളാണ്. നിങ്ങള്‍ അങ്ങനത്തെ വാര്‍ത്തകള്‍ ലൈക്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഉണ്ടെക്കില്‍ നിങ്ങളുടെ ഫെയ്സ്ബുക്ക് വാളില്‍ നിന്നും അത് നീക്കം ചെയ്യുന്നതാണ് വളരെ നല്ലത്. കാരണം നിങ്ങളുടെ സുഹൃത്തുക്കള്‍ ഈ വ്യജ വാര്‍ത്ത കാണുന്നതും ഷെയര്‍ ചെയ്യുന്നതും തടയാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക