ആന്‍ഡ്രോയ്ഡ് ഫോണില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമല്ല എന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക വാട്ട്‌സാപ്പിലെ സുരക്ഷ പിഴവ് മൂലം നിങ്ങളുടെ സ്വകാര്യ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക്‌ റിമോട്ട് ആയി വായിക്കാം എന്ന് ഒരു സുരക്ഷ വിദഗ്ദ്ധന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സുരക്ഷ വിദഗ്ദ്ധന്‍ Bas Bosschert അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഈ വിവരം പുറത്ത് വിട്ടത്. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലും ഈ സുരക്ഷ പിഴവ് നിലനില്‍ക്കുന്നു എന്നാണ് അദ്ദേഹം അവകാശപെടുന്നത്.

WhatsApp messages on Android may be spied on

മൈക്രോഎസ്ഡി കാര്‍ഡിലേക്ക്‌ സേവ് ചെയ്യുന്ന സന്ദേശങ്ങള്‍ മാത്രമേ ഈ സുരക്ഷ പിഴവ് വഴി റിമോട്ട് ആയി വായിക്കാന്‍ സാധിക്കുകയുള്ളൂ. വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്ന സമയത്ത് ചാറ്റ് സന്ദേശങ്ങള്‍ മൈക്രോഎസ്ഡി കാര്‍ഡില്‍ ബാക്ക്അപ്പ് ചെയ്യേണ്ട എന്ന ഒപ്പ്ഷന്‍ ആണ് നിങ്ങള്‍ തിരഞ്ഞെടുത്തതെങ്കില്‍ നിങ്ങളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണ്. ചാറ്റ് സന്ദേശങ്ങള്‍ മൈക്രോഎസ്ഡി കാര്‍ഡില്‍ ബാക്ക് ചെയ്യുന്നത് ടേണ്‍ ഓഫ്‌ ചെയ്താല്‍ നിങ്ങളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കും. വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് സേവ് ആകുന്നത്. പക്ഷേ ഇത് കൊണ്ടൊന്നും രക്ഷയില്ല. എന്‍ക്രിപ്റ്റ് ചെയ്ത വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ വളരെ എളുപ്പത്തില്‍ ഡിക്രിപ്റ്റ് ചെയ്യാനുള്ള ടൂളുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

പക്ഷേ ഈ വാര്‍ത്തകള്‍ എല്ലാം വാട്ട്‌സാപ്പ് നിഷേധിച്ചിരിക്കുകയാണ്. തങ്ങളുടെ ആപ്പില്‍ യാതൊരുവിധ സുരക്ഷ വീഴ്ചയുമില്ല എന്നാണ് വാട്ട്‌സാപ്പിന്റെ വാദം. ഈ വാര്‍ത്തക്കെതിരെ വാട്ട്‌സാപ്പ് ടെക്ക്രഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

“We are aware of the reports regarding a “security flaw”. Unfortunately, these reports have not painted an accurate picture and are overstated. Under normal circumstances the data on a microSD card is not exposed. However, if a device owner downloads malware or a virus, their phone will be at risk. As always, we recommend WhatsApp users apply all software updates to ensure they have the latest security fixes and we strongly encourage users to only download trusted software from reputable companies. The current version of WhatsApp in Google Play was updated to further protect our users against malicious apps.”

Leave a Reply