ഭാരതീയന്‍ ആയതില്‍ നമുക്ക് അഭിമാനംകൊള്ളാം കാരണം സത്യ നാദെല്ലക്ക് പിന്നാലെ ലോകത്തെ മറ്റൊരു പ്രമുഖ ടെക്നോളജി സ്ഥാപനമായ നോക്കിയയുടെ സിഇഒ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരന്‍ നിയമിതനാകാന്‍ സാധ്യത. രാജീവ് സുരി സൂരി എന്നാണ് അദ്ദേഹത്തിന്റെ പേര്. നോക്കിയയുടെ നിലവിലുള്ള സിഇഒ സ്റ്റീവ് എലോപ്പ് മാറുന്ന ഒഴിവിലേക്കാണ് അദ്ദേഹം വരിക.

മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ സിഇഒ സ്ഥാനത്തുള്ള സ്റ്റീവ് എലോപ്പിനെ മൈക്രോസേോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഈ കാരണത്താലാണ് നോക്കിയ പുതിയ സിഇഒയെ തേടുന്നത്. കഴിഞ്ഞ വര്‍ഷം 7.5 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് മൈക്രോസോഫ്റ്റ് നോക്കിയയുടെ മൊബൈല്‍ ബിസിനസ്സ് എറ്റെടുത്തത്. എന്നാല്‍ ഈ കരാര്‍ ഈ മാര്‍ച്ചില്‍ മാത്രമേ പൂര്‍ത്തിയാവൂ. ഈ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ സ്റ്റീവ് എലോപ്പിന് മൈക്രോസേോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് പോകാന്‍ കഴിയൂ. അപ്പോള്‍ വരുന്ന ഒഴിവിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപെടുന്ന വ്യക്തി രാജീവ് സുരിയാണ്.
ഇന്ത്യയില്‍ 1967ല്‍ ജനിച്ച രാജീവ് സുരി മാഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ്ങ് ബിരുദം നേടിയത്. 1995ല്‍ ആണ് രാജീവ് നോക്കിയയില്‍ ചേര്‍ന്നത്. രാജീവ് സുരി ഇപ്പോള്‍ നോക്കിയ ടെലികോം നെറ്റ്വര്‍ക്ക് ഉപകരണ വിഭാഗം തലവനാണ്.