എ.ആര്‍. റഹ്മാന്‍ വക ഇന്ത്യയിലെ ആദ്യ 4കെ അള്‍ട്ര എച്ച്.ഡി വീഡിയോ ഗാനം പുറത്തിറങ്ങി

ഇന്ത്യയിലെ ആദ്യ 4കെ അള്‍ട്ര എച്ച്.ഡി വീഡിയോ ഗാനം പുറത്തിറങ്ങി. സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ ‘റൗനക് ‘ എന്ന ഏറ്റവും പുതിയ ആല്‍ബത്തില്‍ നിന്നുള്ള ആബിജാ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അള്‍ട്രാ 4K എച്ച്ഡിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

First 4K Ultra HD Video In India

തിരശ്ചീനമായി 4000 പിക്സലിനടുത്തോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റെസലൂഷന്‍ ഉള്ള ഡിസ്പ്ലേകളെയോ അല്ലെങ്കില്‍ വീഡിയോകളെയോ പൊതുവായി വിളിക്കുന്ന പേരാണ് 4കെ (4K). ഡിജിറ്റല്‍ സിനിമ രംഗത്തും, ഡിജിറ്റല്‍ സിനിമാറ്റോഗ്രാഫി രംഗത്തും വിവിധ 4കെ റെസലൂഷന്‍ നിലവില്‍ ഉണ്ട്. ultra high definition television (UHDTV) ആണ് ടെലിവിഷന്‍ മേഖല അവരുടെ 4കെ സ്റ്റാന്‍ഡേര്‍ഡായി തെരഞ്ഞെടുത്തിരിക്കുന്നത്. 3840 × 2160 ആണ് ഇതിന്റെ റെസലൂഷന്‍.

ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കേന്ദ്ര മന്ത്രി കപില്‍ സിബലാണ് എന്നുള്ളതാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. രാജാ രവി വര്‍മ്മയുടെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജോനിതാ ഗന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബോളിവുഡ് നടി യാനി ഗൗതമാണ് അഭിനയിച്ചിരിക്കുന്നത്. സോണി മ്യൂസിക്‌ ഇന്ത്യയുടെ ബാനറില്‍ ആണ് ഈ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ 4K നിലവാരത്തില്‍ കാണാന്‍ യുട്യൂബ് പ്ലയറിന്റെ സെറ്റിങ്ങ്സില്‍ പോയി ക്വാളിറ്റി 4K തെരഞ്ഞെടുക്കുക.