കേരളത്തിലോടുന്ന ലോ ഫ്ലോര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വിവരങ്ങളറിയാന്‍ ഒരു മൊബൈല്‍ ആപ്പ്

കേരളത്തില്‍ സര്‍വീസ് നടത്തുന്ന എല്ലാ ലോ ഫ്ലോര്‍ ബസ്സുകളുടെയും വിവരങ്ങള്‍ അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് തയ്യാറായിരിക്കുന്നു. എല്‍ ഫ്‌ളോര്‍ എന്ന് പേരിട്ടിരിക്കുന്ന ആ ആപ്പിലൂടെ ബസ്സുകളുടെ സമയവും മറ്റു വിവരങ്ങളും നിമിഷങ്ങള്‍ക്കകം ലഭ്യമാകും. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ബസ്സുകളുടെ വിവരങ്ങളാണ് നിലവില്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LOW-FLOOR KSRTC BUS FINDER

കൂടാതെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനുകളുടെ ടെലിഫോണ്‍ നമ്പരുകള്‍, ഓരോ സ്ഥലത്തേക്കുമുള്ള യാത്രാ നിരക്കുകള്‍, ബസ്സ് സ്‌റ്റോപ്പുകള്‍, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റ് പല നമ്പറുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ ആപ്പില്‍ നിന്നും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും എല്‍ ഫ്‌ളോര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും. സമയാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ആപ്പിന്റെ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിസ്‌റിന്‍സ് ഇന്‍ഫോ വേ എന്ന ഐ.ടി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ ആപ്പിന്റെ നിര്‍മ്മാതാക്കള്‍. എല്‍ ഫ്‌ളോര്‍ എന്ന ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് https://play.google.com/store/apps/details?id=com.chizrinz.ksrtc.lfloor സന്ദര്‍ശിക്കുക.