നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

Posted on Mar, 11 2014,ByTechLokam Editor

നോക്കിയ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ എക്സ് ഇന്ത്യയില്‍ വിപണിയിലെത്തി. 8,599 രൂപയ്ക്കാണ് ഫോണിന്റെ വില. തിങ്കളാഴ്ച മുതല്‍ ഇ-കോമ്മെര്‍സ് വെബ്സൈറ്റുകളിലും, റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. കഴിഞ്ഞ ഫെബ്രുവരി 24നാണ് ബാഴ്സിലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ആണ് നോക്കിയ എക്‌സ് ശ്രേണിയിലുള്ള മൂന്നു ഫോണുകള്‍ അവതരിപ്പിച്ചത്. ഇതില്‍ എക്‌സ് പ്ലസ്, എക്‌സ് എല്‍ എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Nokia Android Phones Hit Indian Stores

നാല് ഇഞ്ച് ടച്ച് സ്ക്രീന്‍, ഡ്യുവല്‍ കോര്‍ 1 GHz പ്രൊസസര്‍, 512MB RAM, 4GB മെമ്മറി എന്നിവയാണ് നോക്കിയ – എക്സിന്‍റെ പ്രധാന സവിശേഷതകള്‍. കറുപ്പ്, പച്ച, മഞ്ഞ. വെള്ള. ചുവപ്പ്, സിയാന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ നോക്കിയ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിന് പകരമായി യാന്‍ഡെക്‌സ് സ്‌റ്റോറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോക വിപണികളില്‍ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യയിലേത്. 2013ല്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത് 44 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ്. ഈ സാഹചര്യവും, നോക്കിയയോട് ഇന്ത്യകാര്‍ക്കുള്ള പ്രത്യേക മമതയും മുതലെടുക്കാനാണ് നോക്കിയ വില കുറഞ്ഞ് സ്മാര്‍ട്ട് ഫോണുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക