നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ യാഥാര്‍ത്ഥ്യമായി

Posted on Feb, 25 2014,ByTechLokam Editor

എല്ലാവരും ആഗ്രഹിച്ചപോലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍വെച്ച് അത് സംഭവിച്ചു. നോക്കിയ അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതാരിപ്പിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ്‌ നോക്കിയ അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നിവയാണ് നോക്കിയ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ആശ ഫോണിന്റെ വിന്‍ഡോസ് ഇന്റര്‍ഫേസിനോട് സാമ്യമുള്ള ഇന്റര്‍ഫേസ് തന്നെയാണ് നോക്കിയ എക്സ് ഫോണുകളിലും നോക്കിയ കൊണ്ടുവന്നിരിക്കുന്നത്.

Nokia X Dual SIM Smartphone

നാലിഞ്ച് 800 x 480 പിക്‌സല്‍ ഡിസ്‌പ്ലേയോടുകൂടിയതാണ് നോക്കിയ എക്‌സ്, നോക്കിയ എക്‌സ് പ്ലസ് എന്നീ ഫോണുകള്‍. 1 GHz ഡ്യുവല്‍ – കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രൊസറാണ് രണ്ട് മോഡലിനും കരുത്ത് പകരുന്നത്. ഇരുമോഡലിനും 4ജിബി വീതം ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 32 ജിബി മൈക്രോഎസ്ഡി കാര്‍ഡും ഉപയോഗിക്കാം. രണ്ട് മോഡലുകളുടെയും ബാറ്ററി 1500 mAh ആണ്. നോക്കിയ എക്‌സില്‍ റാം512 എംബിയും, എക്‌സ് പ്ലസില്‍ 768 എംബിയുമാണ്. രണ്ട് മോഡലുകളിലും മൂന്നുമെഗാപിക്‌സല്‍ പിന്‍ക്യാമറയുണ്ട്. മുന്‍ക്യാമറ രണ്ടിലും ഇല്ല.

Nokia X Dual SIM

അതേസമയം, നോക്കിയ എക്‌സ് എല്‍ മോഡലില്‍ 800 x 480 പിക്‌സല്‍ റെസലൂഷനോട്‌ കൂടിയ 5 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഉള്ളത്. കൂടാതെ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും, 2 മെഗാപിക്സല്‍ മുന്‍ക്യാമറയുണ്ട്. 768 എംബിയാണ് റാം. 2000 mAh ബാറ്ററിയും

മുന്‍കൂറായി ഗൂഗിള്‍ പ്ലേ സര്‍വീസ് ഇവയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. അതിനാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലഭ്യമല്ല. പക്ഷേ, ‘യാന്‍ഡെക്‌സ് സ്റ്റോര്‍ ‘ ( Yandex Store ) വഴി ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ലഭ്യമാകും. നോക്കിയ സര്‍വീസായ മിക്‌സ്‌റേഡിയോ ( MixRadio ), ഹിയര്‍ മാപ്‌സ് ( HERE maps ) എന്നിവയും, മൈക്രോസോഫ്റ്റിന്റെ ജനപ്രിയ സര്‍വീസായ സ്‌കൈപ്പ് ( Skype ), വണ്‍ഡ്രൈവ് ( OneDrive ), ഔട്ട്‌ലുക്ക് ( Outlook.com ) എന്നിവയും ഫോണുകളില്‍ ലഭ്യമാകും. മൂന്ന് പതിപ്പുകളിലും 3ജി സപ്പോര്‍ട്ട് ഉണ്ട്. മൂന്നിലും മൈക്രോ സിംകാര്‍ഡേ പ്രവര്‍ത്തിക്കൂ, മാത്രമല്ല മൂന്ന് ഫോണും ഡ്യുവല്‍ സിം സപ്പോര്‍ട്ട് ഉള്ളതാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക