സാംസങ്ങ് ഗാലക്സി ഗിയര്‍ 2 സ്മാര്‍ട്ട്‌വാച്ചില്‍ ആന്‍ഡ്രോയ്ഡിനു പകരം ടിസന്‍ ഒഎസ്?

Posted on Feb, 19 2014,ByTechLokam Editor

സാംസങ്ങ് അവരുടെ സ്മാര്‍ട്ട്‌വാച്ചിന്റെ പുതിയ പതിപ്പ് ഗാലക്സി ഗിയര്‍ 2ല്‍ ആന്‍ഡ്രോയ്ഡ് ഒഎസിന് പകരം അവരുടെ സ്വന്തം ടിസന്‍ ഒസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍വെച്ച് ഗാലക്സി ഗിയര്‍ 2 അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്‌.

Samsung Galaxy Gear 2 with Tizen OS

ടിസന്‍ ഒസ് അടിസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ സാംസങ്ങ് 2013ല്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. പക്ഷേ അത് 2014ലേക്ക് മാറ്റിവെക്കുകയുണ്ടായി എന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഈ മാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍വെച്ച് ടിസന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌വാച്ച് സാംസങ്ങ് അവതരിപ്പിക്കുമോ എന്നാണ് ടെക്നോളജി വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നത്. ഇതിന്റെ കൂടെ ടിസന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണും, ക്യാമറയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

ലിനക്സ് അടിസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് മൊബൈല്‍ ഒഎസുകള്‍ ലയിച്ചാണ് ടിസന്‍ ഒഎസ് ഉണ്ടായത്. ലിമോ, മീഗോ എന്നിവയാണ് അവ. സംസങ്ങിനെ കൂടാതെ ഫ്യുജിസ്റ്റു, ഹുവെ, ഇന്റെല്‍, കെടി ഗ്രൂപ്പ്‌, എല്‍ജി, എന്‍ടിടി ഡോകോമോ, ഓറഞ്ച്, എസ്കെ ടെലികോം, വോഡഫോണ്‍ എന്നീ കമ്പനികളും ടിസന്‍ അസോസിയേഷനില്‍ ഉണ്ട്. ടിസന്‍ ഒഎസില്‍ സാംസങ്ങ് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി കൂടുതല്‍ ആപ്പ്സ് ഉണ്ടാക്കുക എന്നുള്ളതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലക്ഷകണക്കിന് ആപ്പ്സ് ഉണ്ട്.

ഗൂഗിളിന് ആന്‍ഡ്രോയ്ഡും, ആപ്പിളിന് ഐഒസും, മൈക്രോസോഫ്റ്റിന് വിന്‍ഡോസ് മൊബൈല്‍ ഒഎസും സ്വന്തമായി ഉണ്ട്. സ്വന്തമായി ഒരു ഒഎസ് ഇല്ല എന്നത് സാംസങ്ങിന്റെ ഒരു കുറവ് തന്നെയാണ്. ടിസന്‍ വഴി ഇത് മറികടക്കാന്‍ കഴിയുമോ എന്ന് നമുക്ക് വഴിയെ കാണാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക

  • sajeev

    Sure Samshaym Undo?

    • Tech Lokam

      samsung ee karyam sthitheekarichittilla… atha oru question mark !!!