എയര്‍ടെല്‍ മൊബൈല്‍ 4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു

ഭാരതി എയര്‍ടെല്‍ ആപ്പിളുമായി ചേര്‍ന്ന് മൊബൈല്‍ 4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു. ഐഫോന്‍ 5എസ് അല്ലെങ്കില്‍ ഐഫോണ്‍ 5സി ഉള്ളവര്‍ക്ക് മാത്രമേ തുടക്കത്തില്‍ ബാംഗ്ലൂരില്‍ ഈ സേവനം ലഭിക്കൂ. നിലവിലുള്ള 3ജി നിരക്കില്‍ തന്നെയാണ് 4ജി സേവനവും ലഭിക്കുക.

Airtel Launched Mobile 4G Service In Bangalore

എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് രണ്ടിലും 4ജി സേവനം ലഭിക്കും. ആകെ വേണ്ടത് ഒരു എയര്‍ടെല്‍ 4ജി സിമ്മും ഐഫോണ്‍ 5എസ്/5സി ഫോണും ആണ്. 4ജിയില്‍ എച്ഡി വീഡിയോകള്‍ സീറോ ബഫറിങ്ങോട് കൂടി കാണാന്‍ കഴിയുംമെന്നും, പത്ത് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ മുപ്പതു മിനിറ്റില്‍ താഴെ സമയം മതിയെന്നും എയര്‍ടെല്‍ അവകാശപെടുന്നു. വളരെയധികം ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപക്ക് 10 ജിബി എന്ന ഒരു പ്രത്യേക പാക്കേജ് എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഡാറ്റ ബ്രൗസിങ്ങ് 4ജിയില്‍ ആണെങ്കിലും വോയിസ്‌ കാളിങ്ങ് 2ജി/3ജിയില്‍ ആയിരിക്കും. CSFB (circuit switched fall back) ടെക്നോളജി വഴിയാണ് ഇത് സാധ്യമാക്കുക. ബാംഗ്ലൂരില്‍ ഉള്ള എല്ലാ 3ജി ഡാറ്റാ പ്ലാനും 4ജിയിലേക്ക് ഓട്ടോമാറ്റിക് ആയി മാറും പക്ഷേ ഫോണ്‍ ഐഫോണ്‍ 5എസ്/5സി ആയിരിക്കണം. 4ജി സിമ്മുകള്‍ ബാംഗ്ലൂരിലെ എല്ലാ എയര്‍ടെല്‍ ഔട്ട്‌ലെട്ടുകളിലും ലഭിക്കും.

എയര്‍ടെല്‍ 4ജി സേവനങ്ങളെ കുറിച്ച് കൂടുതലറിയാന്‍ 4G എന്ന് ടൈപ്പ് ചെയ്ത് 53636 നമ്പറിലേക്ക് അയക്കുകയോ, 121 ലേക്ക് വിളിക്കുകയോ, www.airtel.in സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളില്‍ മാത്രമേ ഈ സേവനം ഇപ്പോള്‍ ലഭ്യമാകൂ എന്നത് ഒരു കുറവ് തന്നെയാണ്.