ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗൂഗിള്‍ വക സുരക്ഷ ടൂളുകള്‍

ഇന്റര്‍നെറ്റ് സുരക്ഷ വീക്കിന്റെ ഭാഗമായി ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗൂഗിള്‍ ചില സൂത്രവിദ്യകള്‍ അവരുടെ ഒഫീഷ്യല്‍ ബ്ലോഗ്‌ വഴി പുറത്ത് വിട്ടിരിക്കുന്നു. വെബ്ബ് ബ്രൗസ് ചെയ്യുമ്പോള്‍ കുടുംബങ്ങളെ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുന്നതിന് തങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു എന്ന് ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു. ഇതിന് വേണ്ടിയാണ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സുരക്ഷ ടൂളുകളും സവിശേഷതകളും ഗൂഗിള്‍ അവരുടെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Google Online Safety Tools

വിവിധ ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ചില വിദ്യകള്‍ താഴെ പറയുന്നു.

  • ഫില്‍റ്റര്‍ സെര്‍ച്ച്‌ റിസള്‍ട്ട്‌: സേഫ് സെര്‍ച്ച്‌ ഓണ്‍ ചെയ്താല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണേണ്ട കാര്യങ്ങള്‍ സെര്‍ച്ച്‌ ഫലങ്ങളില്‍ വരില്ല. അശ്ളീല വീഡിയോകളും, ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ ലിങ്കില്‍ www.google.com/preferences നിങ്ങള്‍ക്കും സേഫ് സെര്‍ച്ച്‌ ഓണ്‍ ചെയ്യാം.
  • യുട്യൂബ് സേഫ്റ്റി മോഡ്: ഗൂഗിള്‍ സെര്‍ച്ചിലെ സേഫ് സെര്‍ച്ച്‌ പോലെ തന്നെ യുട്യൂബിലും സുരക്ഷിതമല്ലാത്തതും, പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ളതുമായ വീഡിയോകള്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത രീതിയില്‍ ബ്ലോക്ക്‌ ചെയ്യാം. ഇതിന് യുട്യൂബ് പേജിന്റെ ഏറ്റവും അടിയിലേക്ക് വരുക, അവിടെ സേഫ്റ്റി എന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ഓണ്‍ ഒപ്പ്ഷന്‍ സെലെക്റ്റ് ചെയ്ത് സേവ് ചെയ്യുക. തുടര്‍ന്ന സുരക്ഷിതമല്ലാത്ത വീഡിയോകള്‍ വീഡിയോ സെര്‍ച്ച്‌ റിസള്‍ട്ട്‌, റിലേറ്റഡ് വീഡിയോ എന്നിവയില്‍ ഒന്നും വരില്ല.
  • സെക്യുര്‍ ഇമെയില്‍: ജിമെയില്‍ റ്റു-സ്റ്റെപ് വെരിഫിക്കേഷന്‍ നല്‍കുന്നുണ്ട്. ഈ സെറ്റിങ്ങ് ഓണ്‍ ചെയ്താല്‍ നമ്മുടെ ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ പാസ്സ്‌വേര്‍ഡ്‌ മാത്രം നല്‍കിയാല്‍ പോര. നമ്മള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് അയക്കുന്ന സുരക്ഷ കോഡ് കൂടെ എന്റര്‍ ചെയ്യണം. ഇത് ജിമെയിലിന് കൂടുതല്‍ സുരക്ഷ നല്‍കുന്നു. റ്റു-സ്റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യാന്‍ ഈ ലിങ്ക് https://accounts.google.com/b/0/SmsAuthConfig?hl=en സന്ദര്‍ശിക്കുക.
  • ഷെയര്‍ സെലെക്റ്റീവ്ലി: നമ്മുടെ ഗൂഗിള്‍ പ്ലസ്‌ പ്രൊഫൈല്‍ വഴി ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആരൊക്കെ കാണണം എന്ന് നമുക്ക് ക്രിമീകരിക്കാം. ഗൂഗിള്‍ പ്ലസ്‌ സര്‍ക്കിള്‍ വഴി ഇത് ക്രിമീകരിക്കാം. സര്‍ക്കിള്‍ ഉണ്ടാക്കുന്നത്‌ എങ്ങനെയാണ് എന്നറിയാന്‍ ഈ ലിങ്ക് https://www.google.com/+/learnmore/circles സന്ദര്‍ശിക്കുക.

കൂടുതല്‍ സുരക്ഷ വിദ്യകള്‍ക്ക് http://www.google.com/safetycenter സന്ദര്‍ശിക്കൂ.

Leave a Reply