നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഈ മാസം എത്തും

നോക്കിയ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം ഈ മാസം നടക്കാന്‍ സാധ്യതയുണ്ട്. നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫെബ്രുവരി 24ന് ബാഴ്സിലോണയില്‍ ആരംഭിക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ (Mobile World Congress) അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്.

Normandy - Nokia Android Phone

നോക്കിയയും, മൈക്രോസോഫ്റ്റും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. evleaks എന്ന ട്വിറ്റര്‍ അംഗം ഈ ഫോണിന്റെ എന്ന് അവകാശപെടുന്ന ചിത്രങ്ങള്‍ മുന്‍പ് പുറത്തുവിട്ടിരുന്നു. ഗൂഗിള്‍ രൂപപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. ആമസോണ്‍ അതിന്റെ കിന്‍ഡ്ല്‍ ഫയര്‍ ടാബുകളില്‍ ഉപയോഗിച്ചതു പോലെയുള്ള, സ്വന്തംനിലയ്ക്ക് പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് പതിപ്പായിരിക്കും നോക്കിയ ഉപയോഗിക്കുക.

‘നോമാന്‍ഡി’ എന്നാണ് ഈ പ്രൊജക്റ്റിന് നല്‍കിയിരിക്കുന്ന പേര്. വളര്‍ന്ന് വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണികളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ ഫോണ്‍. ‘ആശ’ പരമ്പരയിലെ ഫോണുകളുടെ വിലനിലവാരമായിരിക്കും നോമാന്‍ഡിക്കും ഉണ്ടാവുക.

ആന്‍ഡ്രോയ്ഡ് ഒഎസിലുള്ള പല പ്രധാന സവിശേഷതകളൊന്നും ഇതില്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്‌. ഡിഫാള്‍റ്റായുള്ള ഗൂഗിള്‍ സെര്‍ച്ച്‌, ഗൂഗിള്‍ ഡ്രൈവ് എന്നിവക്ക് പകരം മൈക്രോസോഫ്റ്റ് ബിങ്ങ് സെര്‍ച്ച്‌, സ്കൈ ഡ്രൈവ് എന്നിവയായിരിക്കും ചിലപ്പോള്‍ ഉണ്ടാവുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഈ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

Comments (2)

  1. Sanu says:

    പ്ലേ സ്റ്റോര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എങ്കില്‍ ആന്‍ഡ്രോയിഡ് എന്ന് പറയുന്നതില്‍ വലിയ കാര്യം ഉണ്ടാകാന്‍ പോകുന്നില്ല. നോക്കിയ എന്താ നന്നാവാത്തത്?

    1. Tech Lokam says:

      amazon kindle fire nu avarudethaya appstore aanu!! but still they can use google play store using an app. Like that this phn may too have an app!!!

Leave a Reply