എല്‍ജി യുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയിലെത്തി

Posted on Feb, 07 2014,ByTechLokam Editor

എല്‍ജി അവരുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 69,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ജി ഫ്ലെക്സിന്റെ വില. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജി ഫ്ലെക്സ്.

LG G Flex in India

പ്ലാസ്റ്റിക്ക് ഒ.എല്‍.ഇ.ഡി സ്ക്രീനോട് കൂടി ഇറങ്ങിയ ലോകത്തിലെ ആദ്യ ഫോണാണിത് എന്നാണ് എല്‍ജി അവകാശപെടുന്നത്. എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഫോണിലെ സ്ക്രീനിന്റെ വലിപ്പം 6 ഇഞ്ചാണ്. എല്‍ജി മാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 ഒഎസ് ആണ് ഫോണിലുള്ളത്. സ്വയം സ്ക്രാച്ച് ഇല്ലാതാക്കുന്ന ഒരു സുരക്ഷാ ലെയര്‍ ഫോണിന്റെ ബാക്ക് കവറിലുണ്ട്.ഇതിന് ചെറിയ തരത്തിലുള്ള സ്ക്രാച്ച് സ്വയം ഇല്ലാതാക്കാന്‍ കഴിയും എന്നാണ് എല്‍ജി പറയുന്നത്.

ഫോണിന്റെ സ്പെസിഫിക്കേഷന്‍ താഴെ പറയുംപോലെ ആണ്.

  • 2.26 GHz ക്വാഡ്കോര്‍ സ്നാപ് ഡ്രാഗന്‍ പ്രോസസ്സര്‍
  • 2 ജിബി റാം
  • 32 ജിബി ബില്‍റ്റ്ഇന്‍ മെമ്മറി
  • 6 ഇഞ്ച്‌ വക്ര പ്ലാസ്റ്റിക്ക് ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ
  • 13 മെഗാ പിക്സല്‍ പിന്‍ക്യാമറ, 2.1 മെഗാ പിക്സല്‍ മുന്‍ക്യാമറ
  • ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 ഒഎസ്
  • വൈഫൈ, ബ്ലുടൂത്ത് 4, യു.എസ്.ബി. 3, എന്‍.എഫ്.സി
  • 3500 mAh ബാറ്ററി

ഇന്ത്യയില്‍ ഫോണിന്റെ വില ഒരു പ്രശ്നം തന്നെയാണ്. താരതമ്യേന വിലകുറഞ്ഞ ഫോണുകള്‍ ഇഷ്ടപെടുന്ന ഇന്ത്യക്കാര്‍ ഈ ഫോണിനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക