മോട്ടറോള മോട്ടോ ജി ഇന്ത്യന്‍ വിപണിയിലെത്തി

Posted on Feb, 05 2014,ByTechLokam Editor

നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോട്ടോ ജി എന്ന പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഫോണിന്റെ 8 ജിബി പതിപ്പിന് 12,499 രൂപയും, 16 ജിബി പതിപ്പിന് 13,999 രൂപയുമാണ് വില. 2013 ഡിസംബറില്‍ അമേരിക്കന്‍ വിപണിയില്‍ ഇറങ്ങിയ ഫോണാണിത്. മോട്ടോ ജിയുടെ ഡ്യുവല്‍ സിം പതിപ്പാണ്‌ ഇന്ത്യയില്‍ ലഭിക്കുക.

Moto G in India

19 തരം നിറങ്ങളില്‍ ഉള്ള ബാക്ക് കവറുമായാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. കളര്‍ ബാക്കുകള്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ തരംഗമാകുന്നതിനാല്‍ ആ വഴിക്ക് തന്നെയാണ് മോട്ടോ ജിയും നീങ്ങുന്നതെന്ന് വ്യക്തം. ഫോണ്‍ നിരൂപകരില്‍ നിന്ന് മികച്ച അഭിപ്രായം നേടാന്‍ മോട്ടോ ജി’ക്ക് കഴിഞ്ഞിട്ടുണ്ട്.

ഫോണിന്റെ സ്പെസിഫിക്കേഷന്‍ താഴെ പറയുംപോലെ ആണ്.

  • 4.5-inch 1280x720p എച്ച്ഡി ഡിസ്പ്ലേ
  • 1.2GHz ക്വാഡ്-കോര്‍ സ്നാപ്ഡ്രാഗണ്‍ 40 പ്രോസസ്സര്‍
  • 1 ജിബി റാം
  • 8/16 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി
  • 5 മെഗാപിക്സല്‍ പിന്‍ക്യാമറ, 1.3 മെഗാപിക്സല്‍ മുന്‍ക്യാമറ
  • 2070 എം.എ.എച് ബാറ്ററി
  • ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒഎസ് ( ആന്‍ഡ്രോയ്ഡ് 4.4 അപ്ഡേറ്റ് ഉടന്‍ ലഭ്യമാകും )
  • വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 4.0

ഫോണിന്റെ സ്പെസിഫിക്കേഷന്‍ നോക്കുമ്പോള്‍ വളരെ കുറഞ്ഞ വിലയാണ് മോട്ടോ ജി’ക്ക് ഉള്ളത്. ചെറിയ വിലയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയ മാര്‍ക്കറ്റാണ് ഇന്ത്യ. മോട്ടറോള ഇത് കണ്ടറിഞ്ഞാണ് കുറഞ്ഞ വിലക്ക് മോട്ടോ ജി ഇന്ത്യയില്‍ ഇറക്കിയത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക