പുതിയ മൈക്രോസോഫ്റ്റ് സിഇഒ ഇന്ത്യന്‍ വംശജന്‍ സത്യ നാദെല്ല

അഭ്യൂഹങ്ങള്‍ക്കെല്ലാം ഒരറുതി വരുത്തി മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒയായി ഇന്ത്യന്‍ വംശജന്‍ സത്യ നാദെല്ലയെ നിയമിച്ചു. ബില്‍ ഗേറ്റ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിലുള്ള സിഇഒ സ്റ്റീവ് ബള്‍മര്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് 47 കാരനായ സത്യ നാദെല്ലയെ നിയമിച്ചിരിക്കുന്നത്.

Satya Nadella Microsoft CEO

മൈക്രോസോഫ്റ്റിനെ നയിക്കാന്‍ നടേല്ലയെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ നിലവില്‍ കമ്പനിയില്‍ ഇല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചീനീയറിംഗ് നൈപുണ്യവും ബിസിനസ് കാഴ്ച്ചപ്പാടും എല്ലാവരേയും ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും കഴിവുള്ള ഒരാളാണ് നദെല്ല. സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ് മൈക്രോസോഫ്റ്റിന് ആവശ്യമെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട് സത്യ. ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്‌. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സണ്‍ സോഫ്‌റ്റ്വെയറില്‍ നിന്നും 1992ലാണ് ഇദ്ദേഹം മൈക്രോസോഫ്റ്റില്‍ ചേരുന്നത്. മാഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇദ്ദേഹം എഞ്ചിനീയറിങ്ങ് ബിരുദം നേടിയത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് സ്റ്റോറേജ്, സ്‌കൈ ഡ്രൈവ്, സ്‌കൈപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതല ഇദ്ദേഹത്തിനായിരുന്നു.

Leave a Reply