ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി. ആംഗ്രി ബേഡ്സ് നിര്‍മ്മാതാക്കളായ റോവിയോ ഈ കാര്യം സ്ഥിതീകരിച്ചു. “spying birds” എന്ന തലവാചകത്തോട് കൂടിയ ഒരു ചിത്രം ആണ് ഹാക്കിങ്ങിന് ശേഷം സൈറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഗെയിമിലെ കഥാപാത്രമായ ഒരു പക്ഷിയുടെ നെറ്റിയില്‍ എന്‍എസ്എ ലോഗോയും ഉള്ളതായിരുന്നു ആ ചിത്രം. എന്നാല്‍ ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും ആശങ്കവേണ്ടെന്നും റോവിയോ വക്താവ് അറിയിച്ചു.

Angry Birds website hacked after NSA-GCHQ leaks

ആംഗ്രി ബേഡ്സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ ചാര സംഘടനയായ ജി.സി.എച്.ക്യു (GCHQ) എന്നിവ ചോര്‍ത്തുന്നു എന്ന വാര്‍ത്ത‍ എഡ്വേര്‍ഡ് സ്‌നോഡെന്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് ഈ ആക്രമണം. ഹാക്കിങ്ങ് നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തങ്ങള്‍ അത് അറിഞ്ഞുവെന്നും ഉടന്‍തന്നെ വെബ്സൈറ്റ് ശരിയാക്കിയെന്നും റോവിയോയുടെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ Saara Bergstrom പറഞ്ഞു.

ഗവണ്മെന്റ് ചാര സംഘടനകളായ എന്‍.എസ്.എ, ജി.സി.എച്.ക്യു എന്നിവക്ക് തങ്ങള്‍ വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും, അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും റോവിയോ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വ്യക്തമാക്കി