ഫേക്ക്ഓഫ് – ഫെയ്സ്ബുക്ക് വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്പ്

ഫെയ്സ്ബുക്കിലെ വ്യാജന്മാരെ തുരത്താന്‍ ഇതാ ഒരു ആപ്പ് തയ്യാറായിരിക്കുന്നു. ഫേക്ക്ഓഫ് (FakeOff) എന്നാണ് ഈ ഫെയ്സ്ബുക്ക് ആപ്പിന്റെ പേര്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് പുതിയ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

FakeOff Facebook App

ഫേക്ക്ഓഫ് ആപ്പ് വഴി നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികളെ തിരിച്ചറിയാം. നിങ്ങള്‍ക്ക് വരുന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ശരിക്കും ഉള്ള ആളുകള്‍ തന്നെയാണോ അതോ വ്യാജന്‍മാരണോ എന്ന് തിരിച്ചറിയാന്‍ ഫേക്ക് ഓഫ് നിങ്ങളെ സഹായിക്കും. https://apps.facebook.com/fakeoff എന്നതാണ് ഫേക്ക്ഓഫ് ആപ്പ് യുആര്‍എല്‍.

അടുത്തിടെ വന്ന കണക്കുപ്രകാരം135 കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ട്. വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഈ ആപ്പിന്റെ പ്രസക്തി നമുക്ക് മനസിലാവുക.

ഫേക്ക്ഓഫ് ആപ്പിന്റെ ബേസിക് പതിപ്പ് സൗജന്യമായി ഉപയോഗിക്കാം. മറ്റ് പതിപ്പുകളുടെ ഫീസ്‌ അറിയുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

Leave a Reply