ഗൂഗിള്‍ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ 27 ലക്ഷം ഡോളര്‍ നേടാം

ഗൂഗിളിന്റെ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും നേടാം 27 ലക്ഷം ഡോളര്‍. നിയോം 4 എന്ന പേരിലാണ് ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12 ന് കനേഡിയന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഹാക്കിങ്ങ് മത്സരം നടക്കുക.

chrome os hacking

ഇന്റെല്‍ അല്ലെങ്കില്‍ എആര്‍എം പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ക്രോം ലാപ്ടോപ്പുകളില്‍ ആയിരിക്കും ഹാക്കിങ്ങ് നടത്തേണ്ടിവരിക. കഴിഞ്ഞ തവണ ഇന്റല്‍ പ്രോസസ്സര്‍ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രോ ഒഎസ് ഹാക്ക് ചെയ്യാനായിരുന്നു ഗൂഗിള്‍ മത്സരം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് pwnium4@chromium.org എന്ന ഇമെയില്‍ വിലാസത്തില്‍ ഗൂഗിളിന് ഇമെയില്‍ ചെയ്താല്‍ മതി. മാര്‍ച്ച് 10 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി. ഇറ്റലി, ബ്രസീല്‍, ക്യൂബ, ഇറാന്‍, സിറിയ, ഉത്തര കൊറിയ, സുഡാന്‍ പൗരന്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഗൂഗിള്‍ അറിയിച്ചു.

ഒഎസിലുള്ള സുരക്ഷാ വിള്ളല്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ഇത്തരത്തിലുള്ള ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നത്. സുരക്ഷക്കാണ് ക്രോം ഒസ് പരമപ്രധാനമായ സ്ഥാനം നല്‍കുന്നത് ഇതു ഉറപ്പുവരുത്തുന്നതിനാണ് നിരന്തരം ഇത്തരം ഹാക്കിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഗൂഗിള്‍ സുരക്ഷാ എന്‍ജിനീയര്‍ ജോര്‍ജ് ഒബെസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 31.4 ലക്ഷം ഡോളറായിരുന്നും സമ്മാന തുക. ഇത് നാലാം തവണയാണ് ഗൂഗിള്‍ ക്രോം ഒഎസ് ഹാക്കിംങ്ങ് മത്സരം സംഘടിപ്പിക്കുന്നത്.