കേരള സ്കൂള്‍ കലോത്സവ വിവരങ്ങള്‍ അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍

Posted on Jan, 20 2014,ByTechLokam Editor

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലഭ്യമാക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ തയ്യാറായി. ഐ.ടി@സ്‌കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ‘Technocuz Software Solutions’ എന്ന സ്ഥാപനമാണ് സൗജന്യമായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച്‌ ഗൂഗിള്‍ ‘play store’ല്‍ ലിസ്റ്റ്‌ചെയ്തിരിക്കുന്നത്.

Kerala School Kalolsavam Android App

സ്കൂള്‍ കലോത്സവ അപ്ലിക്കേഷന്‍ വഴി മത്സരവേദികള്‍, മത്സരഫലങ്ങള്‍, മുന്നേറുന്ന ജില്ലകള്‍, തത്സമയ മത്സരക്രമം തുടങ്ങി പൂര്‍ണ വിവരത്തോടൊപ്പം, വേദികളിലെ മത്സരങ്ങളുടെ തത്സമയ വെബ്കാസ്റ്റിങ്ങും ലഭ്യമാകും. ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണില്‍ ഡൗണ്‍ലോഡ് ഈ ലിങ്ക് സന്ദര്‍ശിക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക