ഗൂഗിള്‍ ക്രോം വെബ്‌ ബ്രൗസറിന്റെ പുതിയ പതിപ്പ് ക്രോം 32 പുറത്തിറങ്ങി

ഗൂഗിള്‍ അവരുടെ ക്രോം വെബ്‌ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിള്‍ ക്രോം 32 പുറത്തിറക്കി. ലിനക്സ്, വിന്‍ഡോസ്, മാക് എന്നീ ഒഎസുകളില്‍ ഈ പുതിയ പതിപ്പ് ലഭ്യമാണ്. സൗണ്ട്, വീഡിയോ എന്നിവക്കുള്ള ടാബ് അടയാളങ്ങള്‍, മെച്ചപ്പെട്ട മാല്‍വെയര്‍ ബ്ലോക്കിങ്ങ്, പുതിയ വിന്‍ഡോസ് 8 മെട്രോ ഡിസൈന്‍ തുടങ്ങിയവയാണ് എടുത്തുപറയേണ്ട സവിശേഷതകള്‍.

Google chrome

സൗണ്ട്, വീഡിയോ എന്നിവക്കുള്ള ടാബ് അടയാളങ്ങള്‍ വഴി ഏതു ടാബാണ് മ്യൂസിക്‌/വീഡിയോ പ്ലേ ചെയ്യുന്നത്, വെബ്കാം ഉപയോഗിക്കുന്നത് തുടങ്ങിയവ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. മ്യൂസിക്‌/വീഡിയോ പ്ലേ ചെയ്യുന്നത് സൂചിപ്പിക്കാന്‍ ഒരു സ്പീക്കര്‍ ഐക്കണ്‍ ആണ് ടാബില്‍ കാണാന്‍ കഴിയുക, വെബ്‌കാം ഉപയോഗം ചുവപ്പ് വൃത്തം വഴിയും, ക്രോംകാസ്റ്റിലേക്കുള്ള വീഡിയോ സ്ട്രീമിങ്ങ് നീല ചതുരം വഴിയും ആണ് ടാബില്‍ സൂചിപ്പിക്കുന്നത്. കുറെ ടാബുകള്‍ ഒരേ സമയം ഉപയോഗിക്കുന്നവര്‍ക്ക് ഈ ടാബ് അടയാളങ്ങള്‍ വളരെ പ്രയോജനകരമായിരിക്കും.

chrome noisy tabs

മാല്‍വെയറുകളെ തടയാന്‍ പുതിയ ഓട്ടോമാറ്റിക് ബ്ലോക്കിങ്ങ് സംവിധാനം കക്രോം 32ലുണ്ട്. ഗൂഗിള്‍ സെര്‍വര്‍ മാല്‍വെയര്‍ എന്ന് സ്ഥിതീകരിച്ച ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഓട്ടോമാറ്റിക്കായി ക്രോം ബ്ലോക്ക്‌ ചെയ്യും. വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്കായി മെട്രോ മോഡ് എന്ന ഒരു പുതിയ ഡിസൈന്‍ കൂടിയുണ്ട് ക്രോം 32ല്‍. മെട്രോ മോഡില്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ക്രോം ഒഎസ് പോലെ തോന്നും.

മുകളില്‍പ്പറഞ്ഞ സവിശേഷതകള്‍ കൂടാതെ ഇരുപത്തൊന്നോളം സെക്യൂരിറ്റി ഫിക്സുകളും, പെര്‍ഫോമന്‍സ് അപ്ഡേറ്റുകളും ക്രോമിന്റെ ഈ പുതിയ പതിപ്പിലുണ്ട്.