മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. ഇത്തവണ പ്രഹരമേറ്റത് മൈക്രോസോഫ്റ്റിനാണ്. മൈക്രോസോഫ്റ്റിന്റെ ട്വിററ്റര്‍ അക്കൗണ്ട്‌, ഒഫീഷ്യല്‍ ബ്ലോഗ്‌, ചില ഒഫീഷ്യല്‍ ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവവയാണ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ ഹാക്കിങ്ങിന് ഇരയായത്.

മൈക്രോസോഫ്റ്റിന്റെ MSFTnews എന്ന ട്വിററ്റര്‍ അക്കൗണ്ണ്ടാണ് എസ്ഇഎ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ട്വിററ്റര്‍ അക്കൗണ്ട്‌ വഴി താഴെ കൊടുത്തിരിക്കുന്ന ട്വീറ്റ് അവര്‍ പോസ്റ്റ്‌ ചെയ്തു. മൈക്രോസോഫ്റ്റ് ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു.

Syrian Electronic Army - Microsoft hack

Syrian Electronic Army - Microsoft hack tweets

മൈക്രോസോഫ്റ്റ് ഹോട്ട്മെയില്‍, ഔട്ട്‌ലുക്ക്‌ എന്നിവയിലെ ഇമെയില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ട്, മാത്രമല്ല അമേരിക്കന്‍ ഇന്റലീജെന്‍സിനും, മറ്റ് സര്‍ക്കാറുകള്‍ക്കും വിവരങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇതിനുള്ള പല തെളിവുകളും തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട് എന്നാണ് എസ്ഇഎ പറയുന്നത്. മൈക്രോസോഫ്റ്റ് തങ്ങളുടെ ശത്രുക്കള്‍ അല്ല, പക്ഷേ മൈക്രോസോഫ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ തങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട് അതിനാലാണ് ഞങ്ങള്‍ മൈക്രോസോഫ്റ്റിനെ അക്രമിക്കുന്നത് എന്നാണ് എസ്ഇഎ യുടെ വിശദീകരണം.

blogs.technet.com/b/microsoft_blog എന്ന വിലാസത്തില്‍ “The Official Microsoft Blog” ടൈറ്റിലോട് കൂടിയ ബ്ലോഗും എസ്ഇഎ ഹാക്ക് ചെയ്തിട്ടുണ്ട്. “Syrian Electronic Army Was Here” എന്ന സന്ദേശവും ആ ബ്ലോഗില്‍ നല്‍കിയിരുന്നു. താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.

SEA - Microsoft blog hack

TechNet ഇല്‍ ഹോസ്റ്റ്ചെയ്തിരിക്കുന്ന തങ്ങളുടെ ഒഫീഷ്യല്‍ ബ്ലോഗ്‌ സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് മൈക്രോസോഫ്റ്റ് സ്ഥിതീകരിച്ചു. പിഴവുകള്‍ എല്ലാം തിരുത്തി ബ്ലോഗ്‌ പുനസ്ഥാപിച്ചതായും മൈക്രോസോഫ്റ്റ് അവകാശപെടുന്നു. സ്കൈപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്ത് പതിനൊന്നാം ദിവസമാണ് ഈ ഹാക്കിങ്ങ് നടന്നത്. സിറിയിന്‍ ഇലക്ട്രോണിക് ആര്‍മിയുടെ മുന്‍കാല ഹാക്കിങ്ങുകള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.