നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ പുതിയ ചിത്രങ്ങളുമായി ഇവ് ലീക്സ്

Posted on Jan, 09 2014,ByTechLokam Editor

നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ നോര്‍മാന്‍ഡിയുടെ പുതിയ ചിത്രങ്ങള്‍ ഇവ് ലീക്സ് പുറത്തുവിട്ടിരിക്കുന്നു. ഇത്തവണ ഈവ് ലീക്സ് പുറത്തു വിട്ടിരിക്കുന്ന നോര്‍മാന്‍ഡി ചിത്രങ്ങള്‍ നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന അഭ്യൂഹത്തിന് കൂടുതല്‍ ശക്തിപകരുന്നു. സ്ക്യ്പ് , വൈബര്‍ എന്നിവ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ആണ് അതില്‍ ഉള്ളത്.

Nokia Android Phone - Normandy

പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഇതൊരു ഡ്യുവല്‍ സിം ഫോണ്‍ ആയിരിക്കും എന്നാണ്. ഫോണിലെ യൂസര്‍ ഇന്റര്‍ഫേസ് സ്റ്റോക്ക്‌ ആന്‍ഡ്രോയിഡ് പോലെയല്ല ഉള്ളത്. പകരം വിന്‍ഡോസ്‌ മൊബൈല്‍ ഒഎസിന്റെയും സിംബിയന്‍ ഒഎസിന്റെയും ഇടകലര്‍ന്ന ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ് ചിത്രത്തില്‍ കാണുന്നത്.

നോക്കിയ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് അതിന്റെ കൂടെ ആന്‍ഡ്രോയിഡ് ഒഎസ് കൂടെ ആവുകയണേല്‍ അത് നോക്കിയ പ്രേമികളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിച്ച പോലെയാകും. മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തെങ്കിലും നോര്‍മാന്‍ഡി പ്രൊജക്റ്റ്‌ ഉപേക്ഷിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. വിപണിയെ പ്രകമ്പനം കൊള്ളിക്കാന്‍ സാധിക്കുന്ന ഒരു ഫോണ്‍ ആയിരിക്കും നോര്‍മാന്‍ഡി.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക

 • Sanu

  തീര്‍ച്ചയായും ഈ ഫോണ്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്.

  • Tech Lokam

   സനു താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്!!!!!!!!!

   • Sanu

    താങ്കളുടെ വെബ്സൈറ്റ് എനിക്കിഷ്ടമാണ്. ഞാനും ഇതുപോലെ ടെക്നോളജി അപ് ഡേറ്റ് കള്‍ പിന്തുടരാനും എഴുതാനും ഇഷ്ടപ്പെടുന്നു, ഇപ്പോള്‍ ഒരു വെബ്സൈറ്റ് ഇല എഴുതുന്നുണ്ട് . തങ്ങളുടെ ഈ സൈറ്റ് നു എല്ലാ വിധ ആശംസകളും നേരുന്നു.

    • Tech Lokam

     വളരെ നന്ദി സനു… 🙂

 • sali

  100 % fake this pic

  • Tech Lokam

   സാലി താങ്കള്‍ക്ക് ഇവ് ലീക്സിനെ (https://twitter.com/evleaks) കുറിച്ച് അധികം അറിയില്ല എന്നു തോന്നുന്നു!!! നമുക്ക് കുറച്ച് കൂടി കാത്തിരിക്കാം. ഈ ഫോണ്‍ ഇറങ്ങുകയാണെങ്കില്‍ അധികം താമസം ഉണ്ടാകില്ല.

   • sali

    nokia android orupakshe irangiyeekkaam ee picture editted aanu

    • Tech Lokam

     ചിത്രത്തിന്റെ വിശ്വാസ്യതയെ കുറിച്ച് ഞാന്‍ വാദിക്കുന്നില്ല. പക്ഷേ ഇവ് ലീക്സ്‌ നടത്തിയ മുന്‍കാല വെളിപ്പെടുത്തലുകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തെ തള്ളികളയാന്‍ കഴിയില്ല…..

     • sali

      model ithaanu pakshe phone ithalla

     • Tech Lokam

      ???

     • sali

      after see

     • Tech Lokam

      സാലി എന്താണ് പറയാന്‍ ഉദേശിക്കുന്നത് എന്ന് വ്യക്തമായി പറയൂ

     • sali

      ..

    • Tech Lokam

     Sali… Its launched… നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ യാഥാര്‍ത്ഥ്യമായി
     http://bit.ly/1lhuUjv

 • sali

  e pic editted aanu 100 %

 • നോർമാൻഡിയുടെ എന്ന് അവകാശപെടുന്ന പുതിയ ഫോട്ടോയുമായി ഇവ് ലീക്സ്‌