ആന്‍ഡ്രോയ്ഡ് ഒഎസ് കാറുകളിലേക്ക് കൊണ്ടുവരാന്‍ ഗൂഗിള്‍ കാര്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു. കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, ഓഡി, ഹ്യുണ്ടായ്, ജനറല്‍ മോട്ടോര്‍സ്, കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ പിന്നെ ഗൂഗിളും ചേര്‍ന്നതാണ് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ്.

2007ല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നതിന് വേണ്ടി ഗൂഗിളിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകൃതമായിരുന്നു. അത് ഒരു വന്‍വിജയമായിരുന്നു. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമായുള്ള ഫോണുകളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. അതുപോലെ ആന്‍ഡ്രോയ്ഡ് കാറുകളിലേക്കും കൊണ്ടുവന്ന് വിജയിപ്പിക്കാനാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.
പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കാറുകളും, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളും തമ്മില്‍ മികച്ച ഇന്റഗ്രേഷന്‍ സാധ്യമാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ഗൂഗിള്‍ ഒരു പ്രത്യേക ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നുണ്ട് ഇത് ഉപയോഗിക്കുക വഴി കാറിന് സ്വയം ഒരു ആന്‍ഡ്രോയ്ഡ് ഉപകരണമാകാന്‍ കഴിയും.
ഈ രംഗത്ത് ഗൂഗിള്‍ വളരെ വൈകിയാണ് എത്തുന്നത്. കഴിഞ്ഞ ജൂണില്‍ പ്രമുഖ കാര്‍നിര്‍മ്മാതാക്കളുമായി ആപ്പിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. iOS in The Car എന്നാണ് ഈ അലൈന്‍സിന്റെ പേര്. ഇതുവഴി ഐഒഎസ് ഉപകരണങ്ങള്‍ വഴി കാറില്‍ പാട്ട് വെക്കാം, മാപ്പ് കാണിക്കാം, മെസ്സേജ് എഴുതാം. 2014 ന്റെ ആദ്യ പകുതിയില്‍ iOS in The Car അലൈന്‍സ് വഴിയുള്ള ആദ്യ കാര്‍ പുറത്തിറങ്ങും.
ഹോണ്ട, നിസ്സാന്‍, ബെന്‍സ്, ഫെരാരി, ഷെവി, ഇന്ഫിനിറ്റി, കിയ, ഹ്യുണ്ടായ്, വോള്‍വോ, ജാഗ്വാര്‍ എന്നീ കാര്‍ നിര്‍മ്മാതാക്കളാണ് iOS in The Car അലൈന്‍സില്‍ ഉള്ളത്. ഹോണ്ട ഹ്യുണ്ടായ് എന്നിവര്‍ ഗൂഗിളിന്റെയും, ആപ്പിളിന്റെയും അലൈന്‍സില്‍ ഉണ്ട്.
ഈ വര്‍ഷാവസാനത്തോട് കൂടി ആന്‍ഡ്രോയ്ഡ് ഇന്റെഗ്രേറ്റ് ചെയ്ത ആദ്യ കാര്‍ വിപണിയില്‍ എത്തും. ഏതു കാര്‍ നിര്‍മ്മാതാവിന്റെയാണ് ആദ്യം വരിക എന്ന് വ്യക്തമല്ല.