മൈക്രോമാക്സ് കാന്‍വാസ് ലാപ്പ്ടാബ് – ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഡ്യുവല്‍ ബൂട്ടിങ്ങ് ഉള്ള ടാബ്ലെറ്റ്‌

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഇവന്റ് ആയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ലാപ്പ്ടാബ് എന്ന ടാബ്ലെറ്റ്, ലാപ്പ്‌ടോപ്പ് ഹൈബ്രിഡ് ഗാഡ്ജെറ്റ് അവതരിപ്പിച്ച് മൈക്രോമാക്സ് ലോക ശ്രദ്ധ നേടിയിരിക്കുന്നു. ഇലക്ട്രോണിക് രംഗത്തെ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഷോ ആണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ അഥവാ സിഇഎസ്. ലാപ്പ്ടാബ് അവതരിപ്പിക്കുക വഴി സിഇഎസ് 2014ല്‍ മൈക്രോമാക്സ് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.

Micromax Canvas Laptab

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, വിന്‍ഡോസ് 8.1 എന്നീ ഒഎസുകള്‍ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന ഒരു ടാബ്ലെറ്റ് ആണ് ലാപ്പ്ടാബ്. ടാബ്ലെറ്റ് റീബൂട്ട് ചെയ്താല്‍ മാത്രമേ ഒഎസ് മാറ്റാന്‍ കഴിയൂ. ഇന്റെലിന്റെ ബേ ട്രയല്‍-എം ( Bay Trail-M ) ചിപ്പ്സെറ്റ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.4GHz സെല്‍റോണ്‍ N2805 പ്രോസസ്സര്‍ ഉപയോഗിക്കുക വഴി ടാബിലെ ബാറ്ററി ചാര്‍ജ് പെട്ടന്ന് എരിഞ്ഞ് തീരില്ലെന്ന് മൈക്രോമാക്സ് അവകാശപെടുന്നു.

Micromax Canvas - Laptab

പ്രധാന സ്പെസിഫിക്കേഷനുകള്‍

  • 1280×800 റെസലൂഷനോട് കൂടിയ 10.1 ഇഞ്ച്‌ ഡിസ്പ്ലേ
  • 2 ജിബി റാം, 32 ജിബി ഇന്‍ബില്‍റ്റ് മെമ്മറി
  • 7400 mAh ബാറ്ററി
  • ആംബിയന്റ്റ് ലൈറ്റ് സെന്‍സര്‍ ഉള്ള 2 മെഗാപിക്സല്‍ ക്യാമറ
  • 64 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോഎസ്ഡി കാര്‍ഡ്‌ സ്ലോട്ട്
  • വൈഫൈ, ബ്ലൂടൂത്ത് 4.0

ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ റീടെയില്‍ സ്റ്റോറുകള്‍ വഴിയും, ഇ-കോമ്മേര്‍സ് പോര്‍ട്ടലുകള്‍ വഴിയും ലാപ്പ്ടാബ് ഇന്ത്യയില്‍ ലഭ്യമാകും. പക്ഷേ ഇതിന്റെ വില എത്രയാകും എന്ന്‍ മൈകക്രോമാക്സ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സിന്റെ ഹ്യൂ ജാക്ക്മാന്‍ പരസ്യങ്ങള്‍, സിഇഎസ് 2014ലെ സാന്നിദ്ധ്യം എന്നിവയെല്ലാം ഒരു രാജ്യാന്തര ബ്രാന്‍ഡ്‌ ആയിമാറാനുള്ള മൈക്രോമാക്സിന്റെ ശ്രമത്തെയാണ് കാണിക്കുന്നത്.

Leave a Reply