ഇന്റര്‍നെറ്റില്‍ മോദിയെ നിഷ്പ്രഭമാക്കി കെജ്രിവാള്‍ മുന്നേറുന്നു

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ടിവി ചാനലുകളിലും, പത്രങ്ങളിലും, സോഷ്യല്‍ മീഡിയയിലും എല്ലാം താരം മോദി തന്നെയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതീക്ഷ നല്‍കിയിരുന്നത് മോഡിയില്‍ ആയിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതോടെ സ്ഥിതി മാറി മോദിയെ പിന്തള്ളി കെജ്രിവാള്‍ സൈബര്‍ ലോകത്ത് കുതിച്ചുയര്‍ന്നു.

kejriwal vs modi

കഴിഞ്ഞ ഡിസംബര്‍ എട്ടുവരെ മോദി മാത്രമായിരുന്നു ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതെങ്കില്‍ ഇപ്പോളത് കെജ്‌രിവാളായി മാറി. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നടത്തിയ പരിശോധനയില്‍ 4693 പേരാണ് മോദിയെയും ബിജെപിയേയുംക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതെന്ന് ബോധ്യപ്പെട്ടു. ഇതില്‍ 30.35 പേര്‍ അനുകൂലമായിട്ടാണ് ചര്‍ച്ച ചെയ്യുന്നത്. അതേസമയം 3418 പേരാണ് കെജ് രിവാളിനെക്കുറിച്ച് ട്വിറ്ററില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ 36.06 ശതമാനം പേരും അനുകൂലമായിട്ടാണ് ചര്‍ച്ച ചെയ്യുന്നത്.

മോദിക്ക് ഇനി സോഷ്യല്‍ മീഡിയകളില്‍ തിരിച്ചുവരണമെങ്കില്‍ വിയര്‍ക്കേണ്ടി വരും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത് കാരണം അത്രക്ക് വിശ്വാസത നേടിയിട്ടുണ്ട് കെജ്രിവാള്‍ . www.twitteraudit.com/narendramodi എന്ന വെബ്സൈറ്റ് പറയുന്നത് പ്രകാരം മോദിയുടെ ആകയുള്ള ട്വിറ്റര്‍ ഫോളോവേര്‍സില്‍ 32 ശതമാനം മാത്രമേ ശരിക്കുള്ള ട്വിറ്റര്‍ അക്കൗണ്ട്‌ ഉള്ളൂ. 78 ശതമാനം വ്യാജന്‍മാരാണ്.

Leave a Reply