സ്കൈപ്പിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു.

മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള സ്കൈപ്പ് ഇന്‍സ്റ്റന്റ് മെസ്സഞ്ചറിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ( എസ്ഇഎ ) എന്ന ഹാക്കിങ്ങ് ഗ്രൂപ്പ്‌ ഹാക്ക് ചെയ്തു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ഹാക്കിങ്ങ് നടന്നത്. സിറിയയിലെ ഡമാസ്കസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കിങ്ങ് ഗ്രൂപ്പ് ആണ് എസ്ഇഎ.

Skype

“മൈക്രോസോഫ്റ്റിന്റെ ഇമെയിലുകള്‍ ( ഹോടമെയില്‍, ഔട്ട്‌ലുക്ക്‌) ഉപയോഗിക്കരുത്, നിങ്ങളുടെ അക്കൌണ്ടുകള്‍ അവര്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ #SEA”. ( “Don’t use Microsoft emails (hotmail, outlook), They are monitoring your accounts and selling the data to the governments. More details soon. #SEA ) എന്ന സന്ദേശമാണ് ഹാക്ക് ചെയ്ത സ്കൈപ്പ് ട്വിറ്റെര്‍ അക്കൗണ്ടില്‍ സിറിയിന്‍ ഇലക്ട്രോണിക് ആര്‍മി നല്‍കിയത്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം സ്കൈപ്പ് ട്വിറ്റെര്‍ അക്കൗണ്ട്‌ വീണ്ടെടുത്ത്‌. മൈക്രോസോഫ്റ്റ് ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്, എ.എഫ്.പി, ബിബിസി തുടങ്ങി മറ്റ് മാധ്യമ സ്ഥാപനങ്ങളുടെ സോഷ്യല്‍ അക്കൌണ്ടുകള്‍ ഈ സംഘം ഹാക്ക് ചെയ്തിരുന്നു.