മോട്ടോ ജി ജനുവരി ആദ്യം ഇന്ത്യയില്‍ അവതരിക്കും

Posted on Dec, 30 2013,ByTechLokam Editor

മോട്ടോറോളയുടെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി ജനുവരി ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന് മോട്ടോറോള വ്യക്തമാക്കിയിരിക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞ നവംബറില്‍ ഇറങ്ങിയ ഫോണാണിത്. ഇന്ത്യയില്‍ മോട്ടോ ജി എന്നെത്തും എന്ന് ട്വിറ്റെര്‍ വഴി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഫോണിന്റെ ഇന്ത്യയിലെ ലഭ്യതയെ കുറിച്ച് കമ്പനി വ്യയക്തമാക്കിയത്.

അമേരിക്കയില്‍ മോട്ടോ ജി യുടെ 8 ജിബി അണ്‍ലോക്ക്ഡ് പതിപ്പിന് 179 ഡോളറും 16 ജിബി അണ്‍ലോക്ക്ഡ് പതിപ്പിന് 199 ഡോളറും ആണ്. ഇന്ത്യയില്‍ 8 ജിബി പതിപ്പിന് ഏകദേശം 13,000 രൂപയും, 16 ജിബി പതിപ്പിന് ഏകദേശം 16,000 രൂപയും ആയിരിക്കും വില. ഇന്ത്യയില്‍ മോട്ടോറോള ഈ ഫോണിന്റെ ഡ്യുവല്‍ സിം പതിപ്പായിരിക്കും ഇറക്കുക എന്നാണ് അഭ്യൂഹം. അപ്പോള്‍ വില മുകളില്‍ പറഞ്ഞതിലും അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. കുറഞ്ഞ വിലയില്‍ മികച്ച ഹാര്‍ഡ്‌വെയര്‍ സ്പെസിഫിക്കേഷന്‍ നല്‍കുന്ന ഫോണാണിത്. ഫോണ്‍ നിരൂപകരില്‍ നിന്ന് മികച്ച അഭിപ്രായം നേടാന്‍ ‘മോട്ടോ ജി’ക്ക് കഴിഞ്ഞിട്ടുണ്ട്.

Moto G

ഫോണിന്റെ സ്പെസിഫിക്കേഷന്‍ താഴെ പറയുംപോലെ ആണ്.

  • 4.5-inch 1280x720p എച്ച്ഡി ഡിസ്പ്ലേ
  • 1.2GHz ക്വാഡ്-കോര്‍ സ്നാപ്ഡ്രാഗണ്‍ 40 പ്രോസസ്സര്‍
  • 1 ജിബി റാം
  • 8/16 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി
  • 5 മെഗാപിക്സല്‍ പിന്‍ക്യാമറ, 1.3 മെഗാപിക്സല്‍ മുന്‍ക്യാമറ
  • 2070 എം.എ.എച് ബാറ്ററി
  • ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒഎസ്
  • വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 4.0

മോട്ടറോള ഈ ഫോണിന് പലതരത്തിലുള്ള കസ്റ്റംമൈസേഷന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. മാറ്റാന്‍ കഴിയുന്ന ബാക്ക് കവര്‍, ഫ്ലിപ്പ് കവര്‍, സുരക്ഷ കേസ് തുടങ്ങിയവയാണ് അവ.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക