എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 9 ഇന്ത്യന്‍ ഭാഷകളില്‍ സൗജന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം

ഇന്ത്യയിലെ എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 9 പ്രാദേശിക ഭാഷയില്‍ ഇനിമുതല്‍ മൊബൈല്‍ ഫോണില്‍ സൗജന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം. ഡിഫാള്‍റ്റ് ബ്രൌസര്‍ അല്ലെങ്കില്‍ ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്പ് വഴി ഫോണില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.

Airtel Free Facebook Offer

എയര്‍ടെല്‍ വരിക്കാര്‍ക്ക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാനും, സ്റ്റാറ്റസ് അപ്‌ഡേറ്റ്, കമന്റ്, മെസേജ്, എന്നിവ മലയാളം ഉള്‍പ്പെടെയുള്ള ഒമ്പതു ഭാഷകളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യാനും വായിക്കാനും സാധിക്കും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിലും ഈ ഓഫര്‍ ലഭ്യമാണ്.

നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ സൗജന്യ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് ഫെയ്സ്ബുക്ക് മൊബൈല്‍ വെബ്‌സൈറ്റായ m.facebook.com ല്‍ ലോഗ് ഇന്‍ ചെയ്താല്‍ മതി. എന്നാല്‍ ആദ്യമായി മൊബൈല്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നവരാണെങ്കില്‍ m.facebook.com ല്‍ രജിസ്റ്റര്‍ ചെയ്യണം. 30 എം.ബി വരെയാണ് ഒരു മാസം സൗജന്യ ഉപയോഗിക്കാവുന്ന പരിധി.

കുറച്ച് കാലത്തേക്ക് മാത്രമുള്ള ഒരു ഓഫര്‍ ആണിത്. എത്ര സമയം വരെ ഈ ഓഫര്‍ നിലനില്‍ക്കും എന്ന് എയര്‍ടെല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.