വീഡിയോ ചാറ്റിങ്ങ് സേവനം നല്‍കുന്ന 5 മികച്ച അപ്ലിക്കേഷനുകളെ നിങ്ങള്‍ക്ക് പരിചയപെടുത്തുന്നു. ഓരോ അപ്ലിക്കേഷനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. കൂട്ടുകാരുമായോ, കുടുംബാംഗങ്ങളുമായോ കണ്ടുകൊണ്ട് സല്ലപിക്കാന്‍ തയ്യാറായിക്കൊള്ളു.
1) സ്കൈപ്പ് ( Skype )
ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള എല്ലാവര്‍ക്കും സുപരിചിതമായ വീഡിയോ കാളിങ്ങ് സപ്പോര്‍ട്ടോടു കൂടിയ ഒരു അപ്ലിക്കേഷന്‍ ആണ് സ്കൈപ്പ്. സ്കൈപ്പ് അക്കൗണ്ട് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒട്ടുമിക്ക മൊബൈല്‍, ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കും. മറ്റ് മൊബൈല്‍ വീഡിയോ ചാറ്റ് അപ്ലിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്കൈപ്പ് മൊബൈല്‍ അപ്ലിക്കേഷനുകള്‍ വേണ്ടത്ര ഗുണനിലവാരം പുലര്‍ത്തുന്നതല്ല.
ഡൗണ്‍ലോഡ്: ഐഒഎസ് | ആന്‍ഡ്രോയ്ഡ് | വിന്‍ഡോസ് ഫോണ്‍ | Skype.com

2) ഹാങ്ങ്‌ഔട്ട്‌സ് (Hangouts)
ഗൂഗിളില്‍ നിന്നുള്ള ഒരു വീഡിയോ ചാറ്റ് അപ്ലിക്കേഷന്‍ ആണ് ഹാങ്ങ്‌ഔട്ട്‌സ്. എല്ലാ പ്ലാറ്റ്ഫോമുകളിലും സപ്പോര്‍ട്ട് ഉണ്ട്. ഇതിന്റെ വെബ്ബ് പതിപ്പ് വഴി ഗ്രൂപ്പ് വീഡിയോ ചാറ്റ് നടത്താം. ഒട്ടുമിക്ക മൊബൈല്‍, ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കും. ഇതിന്റെ ഉപയോഗം പ്രയാസമേറിയതാണ്.
ഡൗണ്‍ലോഡ്: ഐഒഎസ് | ആന്‍ഡ്രോയ്ഡ് | Google.com/hangouts

3) ലൈന്‍ ( Line )
വളരെയധികം ഉപഭോക്താക്കള്‍ ഉള്ള ഒരു വീഡിയോ ചാറ്റിങ്ങ് അപ്ലിക്കേഷന്‍ ആണ് ലൈന്‍. ഈ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതില്‍ വീഡിയോ ചാറ്റ് സേവനം ഉള്‍പ്പെടുത്തിയത്. ഇതിന്റെ ആന്‍ഡ്രോയ്ഡ്, ഐഒസ്, ഡെസ്ക്ടോപ്പ് പതിപ്പുകള്‍ ലഭ്യമാണ്. ഗ്രൂപ്പ് വീഡിയോ കാള്‍ ഇതില്‍ ലഭ്യമല്ല.
ഡൗണ്‍ലോഡ്: ഐഒഎസ് | ആന്‍ഡ്രോയ്ഡ് | Line.me/en

4) വിചാറ്റ് ( WeChat )
വളരെ ജനപ്രീതി നേടിയ വീഡിയോ ചാറ്റിങ്ങ് ആപ്പ് ആണ് വിചാറ്റ്. ഇവരുടെ ഉപഭോക്താക്കളില്‍ അധികവും ചൈനയില്‍ നിന്നാണ്. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. വീഡിയോക്ക് നല്ല ഗുണനിലവാരമുണ്ട്.
ഡൗണ്‍ലോഡ്: ഐഒഎസ് | ആന്‍ഡ്രോയ്ഡ് | Wechat.com

5) ഫ്രിങ്ങ് ( Fring )
വളരെ മുന്‍പേയുള്ള വീഡിയോ ചാറ്റിങ്ങ് ആപ്പ് ആണ് ഫ്രിങ്ങ്. ഇതില്‍ നാല് പേര്‍തമ്മിലുള്ള ഗ്രൂപ്പ് വീഡിയോ ചാറ്റ് സാധിക്കും. ഇതിന്റെ ആന്‍ഡ്രോയ്ഡ്, ഐഒസ്, മൊബൈല്‍ വെബ്ബ് പതിപ്പുകള്‍ ലഭ്യമാണ്.
ഡൗണ്‍ലോഡ്: ഐഒഎസ് | ആന്‍ഡ്രോയ്ഡ് | fring.com/
