ഗൂഗിള്‍ ഗ്ലാസ്സ്‌ വഴി ഫോട്ടോ എടുക്കാന്‍ ഒന്ന് കണ്ണ്‍ ചിമ്മിയാല്‍ മാത്രം മതി

ഗൂഗിള്‍ ഗ്ലാസ്സില്‍ ഒരു പുതിയ സവിശേഷത ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഗൂഗിള്‍ ഗ്ലാസ്സ്‌ ധരിച്ചാല്‍ ഇനി ഫോട്ടോ എടുക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കേണ്ട ആവശ്യമില്ല ഒന്നു കണ്ണടച്ചാല്‍ മാത്രം മതി. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗൂഗിള്‍ ഈ പ്രത്യേകത പ്രഖ്യാപിച്ചത്.

Google glass

ഈ സവിശേഷത ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആളുകളുടെ ഫോട്ടോകള്‍ അവരുടെ ശ്രദ്ധയില്‍പെടാതെ എളുപ്പത്തില്‍ എടുക്കാന്‍ ഇത് വഴി സാധിക്കും. ആളുകളുടെ സ്വകാര്യതയിലേക്ക് ഉള്ള ഒരു കടന്ന് കയറ്റമാണിത്.

വളരെ വേഗത്തില്‍ ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ് ഈ സവിശേഷത കൂട്ടിചേര്‍ത്തത് എന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇതിനായി ഒരു ഓപ്ഷന്‍ ഉണ്ടാകും ഇത് ഓണ്‍ ചെയ്ത് വച്ചാല്‍ ഒരു കണ്ണ് അടച്ച് തുറക്കലിനും ഫോട്ടോ എടുക്കും. ഒപ്പം അതിവേഗം തന്നെ ഈ ഫോട്ടോകള്‍ ഗൂഗിള്‍ പ്ലസില്‍ പങ്കുവയ്ക്കാനും സാധിക്കും. വീഡിയോയും ഇത്തരത്തില്‍ ചിത്രീകരിക്കാനും യൂട്യൂബ് വഴി ഉടന്‍ തന്നെ പങ്കുവയ്ക്കാനും സാധിക്കും.

തിരഞ്ഞെടുത്ത കുറച്ച്പേര്‍ക്ക് മാത്രമേ ഗൂഗിള്‍ ഗ്ലാസ്സ്‌ നിലവില്‍ ലഭ്യമായിട്ടുള്ളൂ. 2014 ആദ്യത്തോടെ പൊതുജനങ്ങള്‍ക്ക് കിട്ടുന്ന രീതിയില്‍ ഗൂഗിള്‍ ഗ്ലാസ്സ്‌ വിപണിയില്‍ വരും എന്നാണ് അഭ്യൂഹങ്ങള്‍.

Leave a Reply