ഫെയ്സ്ബുക്ക് മെസ്സഞ്ചറില്‍ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ വഴി ഇഷ്ടക്കേട് അറിയിക്കാം

Posted on Dec, 19 2013,ByTechLokam Editor

ഫെയ്സ്ബുക്ക് മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപെടാത്ത കാര്യങ്ങളില്‍ അതൃപ്തി അറിയിക്കാന്‍ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നു. ഫെയ്സ്ബുക്കിന്റെ ചാറ്റ് അപ്ലിക്കേഷന്‍ ആയ ഫെയ്സ്ബുക്ക് മെസ്സഞ്ചറില്‍ മാത്രമേ ഈ സേവനം ഇപ്പോള്‍ ലഭ്യമുള്ളൂ.

Facebook Messenger Like Sticker

ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളില്‍ മാത്രമേ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ ഉപയോഗിക്കാന്‍ കഴിയൂ. അതേസമയം ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡിലോ, സ്റ്റാറ്റസ് അപ്ഡേറ്റിലോ, കമന്റ്‌ നല്‍കാനോ ഇത് ഉപയോഗിക്കാന്‍ കഴിയില്ല.

മെസ്സഞ്ചര്‍ ആപ്പില്‍ ഡിസ്‌ലൈക്ക് സ്റ്റിക്കര്‍ ഉപയോഗിക്കാന്‍ അംഗങ്ങള്‍ ഫെയ്സ്ബുക്ക് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നും ഈ പുതിയ ലൈക്ക് സ്റ്റിക്കര്‍ പാക്ക് മെസഞ്ചറില്‍ ആഡ് ചെയ്യണം. തുടര്‍ന്ന് നിങ്ങള്‍ സ്റ്റിക്കര്‍ ഉപയോഗിക്കുന്ന പോലെ ഈ പുതിയ പാക്കിലെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഉപയോഗിക്കാം. പുതിയ സ്റ്റിക്കര്‍ പാക്ക് എങ്ങനെ മെസഞ്ചറില്‍ ആഡ് ചെയ്യണം എന്നറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ സഹതാപ ബട്ടണ്‍ വരും എന്ന റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക