ഗൂഗിള്‍ നൗ, സിരി എന്നിവയെ വെല്ലാന്‍ യാഹൂ ഒരു വോയ്സ് കണ്ട്രോള്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്‌ നിര്‍മ്മിക്കുന്നു

പഴയകാല പടക്കുതിര യാഹൂ ഒരു വോയ്സ് കണ്ട്രോള്‍ഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്‌ അപ്ലിക്കേഷന്റെ പണിപ്പുരയിലാണ്. ഗൂഗിളിന്റെ ഗൂഗിള്‍ നൗ, ആപ്പിളിന്റെ സിരി എന്നിവയോട് ആയിരിക്കും ഈ ആപ്പിന് മത്സരിക്കേണ്ടിവരിക. ആന്‍ഡ്രോയ്ഡ് പോലീസ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. ഈ മാസം ആദ്യം യാഹൂ Skyphrase എന്ന നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങ്ങ്‌ കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്ത‍ പുറത്ത് വന്നിരിക്കുന്നത്.

Yahoo digital voice assistant

ഈ ആപ്പിന്റെ പരസ്യത്തിന് വേണ്ടിയുള്ള ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ഗാലക്സി നെക്സസ് എന്ന് തോന്നിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ആണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. റോഡിലെ ട്രാഫിക്, അടുത്തുള്ള റെസ്റ്റോറന്റ്, കടകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഈ ആപ്പിന് കഴിയും. വോയ്സ് കമാന്‍ഡ് നല്‍കി മെസ്സേജ് അയക്കാനും കഴിയും ഈ ആപ്പിന്.

ഗൂഗിള്‍ നൗ, സിരി എന്നിവ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെ ഡിഫാള്‍ട്ട് ആയി ഇന്‍സ്റ്റോള്‍ ചെയ്ത് വരുന്നതാണ്. പക്ഷേ യാഹൂവിന്റെ ഈ ആപ്പ് നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. ഈ ആപ്പ് ഒരു വിജയമാവുകയാണെങ്കില്‍ യാതൊരു സംശയവും വേണ്ട ആളുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക തന്നെ ചെയ്യും. ഈ ആപ്പിന്റെ പ്രചാരണത്തിന് വേണ്ടി ഇറക്കിയ വീഡിയോ താഴെ കൊടുത്തിരിക്കുന്നു.

Leave a Reply