ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത്‌ അയക്കാം?

ഇമെയില്‍ വഴി ചുരുങ്ങിയത് 1 ജിബി ഫയല്‍ എങ്കിലും അയക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. ജിമെയില്‍ വഴി ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ 10 ജിബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാനുള്ള ഒരു കുറുക്കുവഴി ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്നു. ഈ വിദ്യ ഡെസ്ക്ടോപ്പ് വെബ്ബ് ബ്രൌസര്‍ വഴി മാത്രമേ സാധ്യമാവുകയുള്ളൂ.

1) ആദ്യംതന്നെ mail.google.com സന്ദര്‍ശിക്കുക.
Gmail send big file

2) നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
Gmail send big file

3) പുതിയ ഒരു ഇമെയില്‍ അയക്കാന്‍ നിങ്ങളുടെ ഇന്‍ബോക്സിന്റെ ഇടത്ത് വശത്തുള്ള കമ്പോസ് (compose) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Gmail send big file

4) കമ്പോസ് വിന്‍ഡോയുടെ താഴെ ഇടത് വശത്ത് കാണുന്ന “+” ഐക്കണിന്റെ മുകളില്‍ മൗസ് പോയന്റ്ര്‍ കൊണ്ട് വരുക.
Gmail send big file

5) ത്രികോണാകൃതിയിലുള്ള ഗൂഗിള്‍ ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Gmail send big file

6) അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയിലേക്ക് അറ്റാച്ച് ചെയ്ത് അയക്കേണ്ട ഫയല്‍ വലിച്ചിടുക അല്ലെങ്കില്‍ select files from your computer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Gmail send big file

7) select files from your computer എന്ന ബട്ടണില്‍ ആണ് നിങ്ങള്‍ ക്ലിക്ക് ചെയ്തത് എങ്കില്‍ അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോ വഴി നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവില്‍ നിന്നും അറ്റാച്ച് ചെയ്യേണ്ട ഫയല്‍ തെരഞ്ഞെടുത്ത് ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Gmail send big file

8) തുടര്‍ന്ന് അപ്‌ലോഡ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് അയക്കേണ്ട ഫയല്‍ സുരക്ഷിതമായി ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ആകും. സൈസ് കൂടിയ ഫയല്‍ ആണേല്‍ അപ്‌ലോഡ്‌ ആകാന്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ചുള്ള സമയം എടുക്കും.
Gmail send big file

9) തുടര്‍ന്ന് to, subject, email body എന്നിവ ഫില്‍ ചെയ്യുക. എല്ലാം കഴിഞ്ഞാല്‍ send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Gmail send big file

10) അടുത്തതായി നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത ഫയലിന്റെ ഷെയറിങ്ങ് സെറ്റിങ്ങ്സ് മാറ്റുക. നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത ഫയല്‍ ആര്‍ക്കെല്ലാം കാണാം എന്നുള്ളത് നിങ്ങള്‍ക്ക് ഇതുവഴി നിയന്ത്രിക്കാം.
Gmail send big file

11) തുടര്‍ന്ന് Share & send എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Gmail send big file

12) അങ്ങനെ നിങ്ങള്‍ വളരെ വലിയ സൈസ് ഉള്ള ഫയല്‍ ജിമെയില്‍ വഴി അയച്ചു. നിങ്ങള്‍ ആര്‍ക്കാണോ അയച്ചത് അവര്‍ക്ക് ഇമെയിലില്‍ നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത ഫയലിലേക്കുള്ള ലിങ്ക് കാണാം.
Gmail send big file

One Comment

Leave a Reply