ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

Posted on Dec, 10 2013,ByTechLokam Editor

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.

Facebook Sympathize Button

ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക