ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ എന്നിവയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപെട്ടിരിക്കുന്നു

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ, ലിന്‍കിഡ്ഇന്‍ തുടങ്ങി വളരെയധികം ജനപ്രീതി നേടിയ വെബ്സൈറ്റുകളിലെ 20 ലക്ഷത്തോളം അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സുരക്ഷ കമ്പനിയായ ട്രസ്റ്റ്‌വേവ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം പോണി (Pony) മാല്‍വെയറിന്റെ സഹായത്തോടെ ആണ് മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ്കളിലെ അക്കൗണ്ടുകളുടെ ലോഗിന്‍ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ചോര്‍ത്തിയിരിക്കുന്നത്.

Facebook

മാല്‍വെയര്‍ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന സര്‍വറുകളില്‍ എത്തിക്കാന്‍ പ്രാപ്തമായതായിരുന്നെന്നാണ് അറിയുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഇതുവരെ ഏതോക്കെ രീതിയില്‍ ഉപയോഗിച്ചു എന്നതു സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെങ്കിലും. സൈബര്‍ ലോകത്തെ വ്യക്തി സുരക്ഷ സംബന്ധിച്ച് വന്‍ ആശങ്കയാണ് ഈ വാര്‍ത്ത ഉണ്ടാക്കുന്നതെന്നാണ് ട്രസ്റ്റ്‌വേവ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹാക്ക്ചെയ്യപെട്ട അക്കൗണ്ടുകളില്‍ 57 ശതമാനവും ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെയാണ്. ബാക്കിയുള്ളതില്‍ 10 ശതമാനം യാഹൂ അക്കൗണ്ടുകളും, 9 ശതമാനം ഗൂഗിള്‍ അക്കൗണ്ടുകളും, 3 ശതമാനം ട്വിറ്റെര്‍ അക്കൗണ്ടുകളും ആണ്. വിഷയത്തില്‍ പ്രതികരിച്ച ലിന്‍കിഡ്ഇന്‍, ഫേസ്ബുക്ക് തുടങ്ങിയവര്‍, ലോഗിന്‍ വിവരം രൂക്ഷമായ മേഖലയിലുള്ള ഉപയോക്തക്കളോട് പാസ്സ്‌വേര്‍ഡുകള്‍ മാറുവാന്‍ ആവശ്യപ്പെടും എന്നാണ് അറിയുന്നത്. എന്നാല്‍ ഗൂഗിള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.