Monthly Archives: December 2013

ഗൂഗിള്‍ ക്രോം ബുക്കിനെ കളിയാക്കി മൈക്രോസോഫ്റ്റ് സ്ക്രൂഗിള്‍ഡ് വീഡിയോ

Posted on Dec, 31 2013,ByTechLokam Editor

ഗൂഗിള്‍ ക്രോം ബുക്ക് ലാപ്ടോപ്പുകളെ ലക്ഷ്യംവെച്ച് മൈക്രോസോഫ്റ്റ് പുതിയ സ്ക്രൂഗിള്‍ഡ് പരസ്യ വീഡിയോ ഇറക്കിയിരിക്കുന്നു. ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് സെര്‍വര്‍ അടിസ്ഥാനമായുള്ള ലാപ്ടോപ്പ് ആണ് ക്രോം ബുക്ക്. ഡാറ്റ എല്ലാം സ്റ്റോര്‍ ചെയ്യുന്നത് ഗൂഗിള്‍ ക്ലൗഡ് സെര്‍വറില്‍ ആണ്. ഈ ലാപ്പിലെ അപ്ലിക്കേഷനുകള്‍ എല്ലാം വെബ്ബ് അപ്ലിക്കേഷനുകള്‍ ആണ്. ഈ വീഡിയോയില്‍ ഒരു സ്ത്രീ അവര്‍ക്ക് അമ്മയില്‍ നിന്നും സമ്മാനമായി ലഭിച്ച ക്രോം ബുക്ക് പണയം വെക്കാന്‍ വേണ്ടി ഒരു കടയിലേക്ക് ചെല്ലുന്നു. ഹോളിവുഡിലേക്ക് പോകാനുള്ള […]

മോട്ടോ ജി ജനുവരി ആദ്യം ഇന്ത്യയില്‍ അവതരിക്കും

Posted on Dec, 30 2013,ByTechLokam Editor

മോട്ടോറോളയുടെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി ജനുവരി ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന് മോട്ടോറോള വ്യക്തമാക്കിയിരിക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞ നവംബറില്‍ ഇറങ്ങിയ ഫോണാണിത്. ഇന്ത്യയില്‍ മോട്ടോ ജി എന്നെത്തും എന്ന് ട്വിറ്റെര്‍ വഴി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഫോണിന്റെ ഇന്ത്യയിലെ ലഭ്യതയെ കുറിച്ച് കമ്പനി വ്യയക്തമാക്കിയത്. @rajkumar_geek Hi Rajkumar, the Moto G will launch in early January! — Motorola Mobility (@Motorola) December 26, 2013 അമേരിക്കയില്‍ […]

ഗൂഗിളിന്റെ ക്രോം ബുക്ക് സ്കൂളില്‍ പദ്ധതി ഇന്ത്യയിലേക്കും വരുന്നു

Posted on Dec, 28 2013,ByTechLokam Editor

ക്രോം ബുക്ക് സ്കൂളില്‍ പദ്ധതി ഇന്ത്യയിലും നടപ്പിലാക്കാന്‍ സെര്‍ച്ച്‌ ഭീമന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ആദ്യപടിയായി ആന്ദ്രപ്രദേശിലെ 4 സ്കൂളുകള്‍ക്കായിരിക്കും ഗൂഗിള്‍ ക്രോം ബുക്ക് ലഭിക്കുക. തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ആന്ദ്രപ്രദേശിലെ ഓരോ സ്കൂളുകള്‍ക്കും 25 ലാപ്ടോപ്പ് വീതമാകും ഗൂഗിള്‍ നല്‍കുക. മാത്രമല്ല ഈ ലാപ്ടോപ്പിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന ചെലവും ഗൂഗിള്‍ തന്നെയായിരിക്കും വഹിക്കുക. ഗൂഗിള്‍ ക്രോം ബുക്ക് എന്ന ഉപകരണം ഗൂഗിളിന്റെ തന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു […]

എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 9 ഇന്ത്യന്‍ ഭാഷകളില്‍ സൗജന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം

Posted on Dec, 28 2013,ByTechLokam Editor

ഇന്ത്യയിലെ എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 9 പ്രാദേശിക ഭാഷയില്‍ ഇനിമുതല്‍ മൊബൈല്‍ ഫോണില്‍ സൗജന്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം. ഡിഫാള്‍റ്റ് ബ്രൌസര്‍ അല്ലെങ്കില്‍ ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്പ് വഴി ഫോണില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. എയര്‍ടെല്‍ വരിക്കാര്‍ക്ക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാനും, സ്റ്റാറ്റസ് അപ്‌ഡേറ്റ്, കമന്റ്, മെസേജ്, എന്നിവ മലയാളം ഉള്‍പ്പെടെയുള്ള ഒമ്പതു ഭാഷകളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യാനും വായിക്കാനും സാധിക്കും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗ്, കന്നഡ […]

മൈക്രോസോഫ്റ്റ് വക സ്ത്രീ സുരക്ഷക്കായി മൊബൈല്‍ അപ്ലിക്കേഷന്‍

Posted on Dec, 28 2013,ByTechLokam Editor

സ്ത്രീകളുടെ സുരക്ഷക്കായി മൈക്രോസോഫ്റ്റ് പുതിയൊരു സുരക്ഷാ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗാര്‍ഡിയന്‍ എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്. വിന്‍ഡോസ്‌ മൊബൈല്‍ ഒഎസ് അടിസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണുകളിലെ ഈ അപ്പ് പ്രവര്‍ത്തിക്കൂ. അടിയന്തരഘട്ടങ്ങളില്‍ സുഹൃത്തുക്കളെയും സുരക്ഷാ അധികൃതരെയും വിവരമറിയിക്കാനും സഹായം അഭ്യര്‍ഥിക്കാനും സഹായിക്കുന്ന ആപ്പാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ‘ഗാര്‍ഡിയന്‍ ‘ ( Guardian ). ഇന്ത്യയെ ഞെട്ടിച്ച ദില്ലി കൂട്ടബലാത്സംഗം പോലുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളാണ് ഇത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചെടുക്കാനുള്ള പ്രേരണയായതെന്ന് മൈക്രോസോഫ്റ്റ് ഐ.ടി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജ് ബിയാനി […]

വീഡിയോ ചാറ്റ് നടത്താന്‍ സഹായിക്കുന്ന 5 മികച്ച അപ്ലിക്കേഷനുകള്‍

Posted on Dec, 24 2013,ByTechLokam Editor

വീഡിയോ ചാറ്റിങ്ങ് സേവനം നല്‍കുന്ന 5 മികച്ച അപ്ലിക്കേഷനുകളെ നിങ്ങള്‍ക്ക് പരിചയപെടുത്തുന്നു. ഓരോ അപ്ലിക്കേഷനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. കൂട്ടുകാരുമായോ, കുടുംബാംഗങ്ങളുമായോ കണ്ടുകൊണ്ട്‌ സല്ലപിക്കാന്‍ തയ്യാറായിക്കൊള്ളു. 1) സ്കൈപ്പ് ( Skype ) ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള എല്ലാവര്‍ക്കും സുപരിചിതമായ വീഡിയോ കാളിങ്ങ് സപ്പോര്‍ട്ടോടു കൂടിയ ഒരു അപ്ലിക്കേഷന്‍ ആണ് സ്കൈപ്പ്. സ്കൈപ്പ് അക്കൗണ്ട്‌ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒട്ടുമിക്ക മൊബൈല്‍, ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കും. മറ്റ് മൊബൈല്‍ വീഡിയോ ചാറ്റ് അപ്ലിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ […]

അമേരിക്കയുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോര്‍ട്ടല്‍ തുടങ്ങാനുള്ള ആഗ്രഹവുമായി ഇന്ത്യ

Posted on Dec, 23 2013,ByTechLokam Editor

ഹാക്കിങ്ങ്, സോഷ്യല്‍ മീഡിയ ദുരുപയോഗം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ അമേരിക്കയുമായുള്ള സഹകരണത്തില്‍ ഒരു പോര്‍ട്ടല്‍ തുടങ്ങാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ. ഇന്ത്യയിലെയും അമേരിക്കയിലെയും പോലീസ്‌ മേധാവികള്‍ തമ്മില്‍ ന്യൂഡല്‍ഹിയില്‍ വെച്ചുനടന്ന ദ്വിദിന ചര്‍ച്ചക്കിടയില്‍ ആണ് ഇന്ത്യ ഈയൊരു നിര്‍ദേശം വെച്ചത്. ഹോം മിനിസ്റ്റര്‍ സുശീല്‍കുമാര്‍ ഷിന്‍ഡേയാണ് ഈ ചര്‍ച്ച ഉദ്‌ഘാടനം ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് വേണ്ടി അമേരിക്കയിലുള്ള സെര്‍വറുകളില്‍ നിന്നും ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുവാന്‍ ഇന്ത്യയിലെ പോലീസുകാര്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ക്കും, വെല്ലുവിളികള്‍ക്കും ആണ് ഇന്ത്യ ഈ ചര്‍ച്ചയില്‍ […]

തൊലിയിലെ കാന്‍സര്‍ പരിശോധനക്ക് സഹായമായി പുതിയ മൊബൈല്‍ ആപ്പ്

Posted on Dec, 23 2013,ByTechLokam Editor

ചര്‍മാര്‍ബുദത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും പരിശോധന വളരെ വേഗത്തിലും കൃത്യതയോടെയും നടത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു. ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഈ പുതിയ ആപ്പിന്റെ നിര്‍മ്മാതാക്കള്‍. ‘ക്ലിപോകാം-ഡെര്‍മ’ ( ClipOCam-Derma ) എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ പേര്. ഗവേഷകനായ ദേബ്ദൂത് ഷീതിന്റെ ( Debdoot Sheet ) നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. കയ്യില്‍ എടുത്ത് നടക്കാവുന്നതായതിനാല്‍ എല്ലാവര്‍ക്കും എവിടെ വെച്ചു വേണമെങ്കിലും കാന്‍സര്‍ […]

വാട്ട്‌സ്ആപ്പ് പ്രതിമാസം 40 കോടി സജീവ അംഗങ്ങളുമായി ഉയരങ്ങളിലേക്ക്

Posted on Dec, 22 2013,ByTechLokam Editor

ഇന്‍സ്റ്റന്റ് മെസേജിങ്ങ് സേവനം നല്‍കുന്ന വാട്ട്‌സ്ആപ്പ് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് മുന്നേറുന്നു. വാട്ട്‌സ്ആപ്പ് മൊബൈല്‍ അപ്ലിക്കേഷന്‍ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 40 കോടി കടന്നു. ഇതില്‍ 10 കോടി അംഗങ്ങള്‍ വന്നത് കഴിഞ്ഞ നാലുമാസത്തിനിടെ. വാട്ട്‌സ്ആപ്പില്‍ വെറുതെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമല്ലിത്. വാട്ട്‌സ്ആപ്പ് സേവനം സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണമാണിത്. ഒരു മൊബൈല്‍ മെസേജിങ് സര്‍വീസിനും ഇത്രയും വേഗത്തില്‍ കരസ്ഥമാക്കാന്‍ കഴിയാത്ത നാഴികക്കല്ല് ആണ് വാട്ട്‌സ്ആപ്പ് പിന്നിട്ടിരിക്കുന്നത്. പ്രതിമാസം 40 കോടി സജീവ അംഗങ്ങള്‍ എന്ന നാഴികക്കല്ല്. […]

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും, ടാബുകള്‍ക്കും സാംസങ്ങ് ഗെയിംപാഡ് അവതരിപ്പിച്ചു

Posted on Dec, 21 2013,ByTechLokam Editor

അങ്ങനെ മൊബൈല്‍ ഗെയിം ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്കും സാംസങ്ങ് ചെറിയൊരു കാല്‍വെപ്പ്‌ നടത്തിയിരിക്കുന്നു. വയര്‍ലെസ് ഗെയിംകണ്‍ട്രോളറുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഗെയിംപാഡ് സാംസങ്ങ് അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍, ടാബ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌ ഇതിന്റെ രൂപകല്‍പ്പന. പോര്‍ട്ടബിള്‍ ഗെയിം കണ്‍സോളുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് സാംസങ്ങ് ഗെയിംപാഡ്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണോ ടാബ്‌ലറ്റോ ഇതില്‍ സ്‌ക്രീന്‍ ആയി ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 4.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള ബ്ലൂടൂത്ത് 3.0 കണക്ടിവിറ്റിയുള്ള ഏത് ഫോണും ടാബ്‌ലറ്റും ഇതുമായി ഘടിപ്പിക്കാം. കുറഞ്ഞത്‌ നാലിഞ്ചു സ്‌ക്രീന്‍ […]