സാംസങ്ങ് ഗ്യാലക്സി എസ് 5 അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ സാംസങ്ങിന്റെ അടുത്ത പടക്കുതിര ഗ്യാലക്സി എസ് 5 എത്തുന്നതായി റിപ്പോര്‍ട്ട്‌. അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്യാലക്സി എസ് 5ന്റെ രണ്ട് പതിപ്പുകള്‍ വിപണിയില്‍ എത്തും എന്നാണ് അഭ്യൂഹം.

Samsung logo S

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആയിരിക്കും ഫോണിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റില്‍ ഇറങ്ങുന്ന സാംസങ്ങിന്റെ ആദ്യ ഫോണ്‍ ആയിരിക്കും ഗ്യാലക്സി എസ് 5. പതിവിന് വിപരീതമായി പ്ലാസ്റ്റിക് കെയ്‌സുകള്‍ക്ക് പകരമായി മെറ്റാലിക് ബോഡിയോടുകൂടിയാകും ഗ്യാലക്സി എസ് 5 വരിക.

4000 എംഎഎച്ച് ബാറ്ററിയും 3 ജിബി റാമും ഫോണില്‍ ഉണ്ടാകും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയും 16 മെഗാപിക്‌സല്‍ ക്യാമറയും ആണ് മറ്റ് അഭ്യൂഹങ്ങള്‍. ഗാലക്സി s 4ന് വിപണിയില്‍ വേണ്ടത്ര ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഈ ഫോണുകള്‍ ഇറങ്ങും എന്നാണ് പ്രതീക്ഷ.

Leave a Reply