എക്സ് ബോക്സിന്റെ പുതിയ പതിപ്പിന്റെ വില്‍പ്പന ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പത്ത് ലക്ഷം യൂണിറ്റുകള്‍ കടന്നു

ടെക്നോളജി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഗെയിംമിങ്ങ്‌ കണ്‍സോള്‍ ആയ എക്സ് ബോകിസിന്റെ പുതിയ പതിപ്പിന് വന്‍ സ്വീകാര്യത. 13 രാജ്യങ്ങളില്‍ പുറത്തിറങ്ങിയ എക്സ് ബോക്സ് വണ്‍ 24 മണിക്കുറിനുള്ളില്‍ വിറ്റത് പത്ത് ലക്ഷം യൂണിറ്റുകള്‍ ആണ്‌വിറ്റഴിഞ്ഞത്. ഇതുവരെയുള്ള എക്സ് ബോകിസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വില്‍പ്പനയാണിത്‌.

Xbox One

മിക്ക റീട്ടെയലര്‍ കടകളിലും എക്സ് ബോകിസിന്റെ സ്റ്റോക്ക്‌ തീര്‍ന്നു എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. ഇത് അപൂര്‍വ്വവും അപ്രതീക്ഷിതവുമായി വിജയം എന്നാണ് എക്സ് ബോക്സ് തലവന്‍ യൂസഫ് മെഹദി പറയുന്നത്. ഗെയിംമിങ്ങില്‍ പുതിയോരു തരംഗം തന്നെയാണ് എക്സ്ബോക്സ് സൃഷ്ടിക്കുകയെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. മുഖ്യ എതിരാളികളായ സോണി പ്ലേസ്റ്റേഷന്റെ പുതിയ പതിപ്പും വിപണിയില്‍ എത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എക്സ് ബോക്സ് ഉണ്ടാക്കിയ പോലെ ഒരു ചലനം സൃഷ്ട്ടിക്കാന്‍ സോണി പ്ലേസ്റ്റേഷനായിട്ടില്ല.

സ്മാര്‍ട്ട് ടെലിവിഷനുകള്‍ വ്യാപകമാകുന്നതിന്‍റെ ഭാഗമായി അതിന് ഉതകുന്ന രീതിയില്‍ ഗ്രാഫിക്കിലും കണ്ടന്‍റിലും വന്‍ മാറ്റങ്ങളുമായണ് എക്സ് ബോക്സ് വണ്‍ വരുത്തിയിരിക്കുന്നത്. അമേരിക്കയില്‍ പുതിയ എക്സ് ബോകിസിന്റെ വില 499 ഡോളര്‍ ആണ്. സോണി പ്ലേസ്റ്റേഷന്‍ 4ന്റെ വില 399 ഡോളര്‍ ആണ്.

ക്രിസ്തുമസ്സ് ഒഴിവുകാല വിപണിക്ക് വേണ്ടി കൂടുതല്‍ എക്സ് ബോക്സ് വണ്‍ കണ്‍സോളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കഠിനാധ്വാനത്തിലാണ് മൈക്രോസോഫ്റ്റ് ഗെയിമിങ്ങ് വിഭാഗം ഇപ്പോള്‍.