ഗൂഗിള്‍ യൂസര്‍ ഡാറ്റ മോഷ്ടിക്കുന്നു എന്ന രൂക്ഷ ആരോപണവുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് തങ്ങളുടെ സ്ക്രൂഗിള്‍ഡ് വീഡിയോയിലൂടെ പലതവണ ഗൂഗിളിനെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഗൂഗിളിനെ ആക്രമിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ്. ഗൂഗിളിനെതിരായ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത ടീഷര്‍ട്ടും കപ്പുമായി മൈക്രോസോഫ്റ്റ് രംഗത്ത്. സന്ദേശങ്ങള്‍ ആലേഖം ചെയ്ത ഗൂഗിള്‍ കളറോടെയുള്ള സ്‌ക്രൂഗിള്‍ എന്നെഴുതിയ ടീഷര്‍ട്ടും ക്രോം ലോഗോ ഉള്‍പ്പെടെയുള്ള കപ്പുകളും തങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ വില്‍പ്പനയ്ക്ക് വെച്ചാണ് മൈക്രോസോഫ്റ്റ് ഗൂഗിളിനെതിരെ ആഞ്ഞടിക്കുന്നത്.

Keep Calm While We Steal Your Data

‘ഞങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന സമയത്ത് നിശ്ചലരായിരിക്കൂ’ എന്നാണ് കപ്പുകളിലും ടീ ഷര്‍ട്ടുകളിലുമുള്ള സന്ദേശം. നേരത്തെയും നിരവധി തവണ ഗൂഗിളിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് ഗൂഗിളിനെതിരെ നേരിട്ട് രംഗത്ത് വരുന്നത്.

ജിമെയില്‍ വഴി കൈമാറുന്ന ഓരോ സന്ദേശവും ഗൂഗിള്‍ വായിക്കുന്നുണ്ടെന്നും ഇത് സ്വകാര്യത നയത്തിന്‍റെ തികഞ്ഞ ലംഘനമാണെന്നും മൈക്രോസോഫ്റ്റ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഗൂഗിളിനെതിരെയുള്ള പടയോട്ടത്തിനായി കഴിഞ്ഞ ഏപ്രിലിലാണ് മൈക്രോസോഫ്റ്റ് സ്ക്രൂഗിള്‍ഡ് വീഡിയോ ക്യാമ്പെയിനിന് പ്രാരംഭം കുറിച്ചത്.

Leave a Reply