കാന്‍വാസ് മാഗ്‌നസ്; മൈക്രോമാക്സിന്റെ കാന്‍വാസ് ശ്രേണിയിലേക്ക് പുതിയൊരു മോഡല്‍കൂടി

മൈക്രോമാക്സ് തങ്ങളുടെ കാന്‍വാസ് നിരയിലേക്ക് കാന്‍വാസ് മാഗ്‌നസ് എ -117 എന്ന ഒരു ഫോണുകൂടെ അവതരിപ്പിച്ച് എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. കാന്‍വാസ് 2, കാന്‍വാസ് 2 പ്ലസ്, കാന്‍വാസ് ലൈറ്റ്, കാന്‍വാസ് മ്യൂസിക്, കാന്‍വാസ് ത്രീഡി, കാന്‍വാസ് എച്ച്.ഡി, കാന്‍വാസ് 4, കാന്‍വാസ് ഡ്യൂഡില്‍, കാന്‍വാസ് ഡ്യൂഡില്‍ 2 എന്നിവയാണ് ടര്‍ബോയ്ക്കും മാഗ്‌നസിനും മുമ്പ് ഇറങ്ങിയ കാന്‍വാസ് മോഡലുകള്‍ .

Micromax Canvas Magnus

ഫാബ്‌ലെറ്റ് നിരയില്‍ പെട്ട ഈ ഫോണിന്റെ വില 14,999 രൂപയാണ്. ഒരു ജിബി റാമും, മീഡിയാടെക്കിന്റെ 1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സറുമാണ് ഫോണിലുള്ളത്. ഇന്റേണല്‍ മെമ്മറി 4 ജി.ബി ആണ്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി വരെ ഉയര്‍ത്താം. 1280 X 720 സ്‌ക്രീന്‍ റസല്യൂഷനോട് കൂടിയ 5 ഇഞ്ച്‌ ഐ.പി.എസ് ഡിസ്പ്ലേയാണ് ഈ ഫോണിന്റേത്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ ആണ് മാഗ്‌നസ് പ്രവര്‍ത്തിക്കുന്നത്. എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ 12 മെഗാപിക്‌സലിന്റേതാണ് മുന്‍ക്യാമറ. മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സലാണ്. ഇതൊരു ഡ്യുവല്‍ ജിഎസ്എം സിം ഫോണ്‍ ആണ്. ഫോണിന്റെ 2000 എം.എ.എച്ച്. ബാറ്ററി ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 180 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കും എന്നാണ് മൈക്രോമാക്‌സിന്റെ അവകാശവാദം.

Leave a Reply