മംഗള്‍യാന്റെ ഫെയ്സ്ബുക്ക് പേജ് വമ്പന്‍ ഹിറ്റ്; മംഗള്‍യാന്റെ വിശദവിവരങ്ങള്‍ ഫെയ്സ്ബുക്ക് വഴി പിന്‍തുടരാം

ഇന്ത്യയുടെ അഭിമാനമായ ചൊവ്വ പര്യവേക്ഷണ പദ്ധതി മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ഓരോ മുന്നേറ്റവും നമുക്ക് ഫെയ്സ്ബുക്ക് വഴി പിന്‍തുടരാം. ഐ.എസ്.ആര്‍.ഒ രാജ്യത്തിന്‍റെ ചരിത്ര പരീക്ഷണത്തിന്റെ നിമിഷങ്ങള്‍ ഫെയ്സ്ബുക്ക് വഴി പങ്ക് വെക്കുന്നുണ്ട്. അതിനായി ഐ.എസ്.ആര്‍.ഒ ഒരു ഫെയ്സ്ബുക്ക് പേജ് നിര്‍മ്മിച്ചിട്ടുണ്ട്.

Mars Orbiter Mission - Facebook Page

ചരിത്ര ദൗത്യവുമായി പി.എസ്.എല്‍.വി-25 റോക്കറ്റ് പറന്നുയര്‍ന്നയുടന്‍ തന്നെ ഫെയ്സ്ബുക്ക് പേജ് ഹിറ്റായി തുടങ്ങി. 206,591 ലൈക്കുകളാണ് ഈ ആര്‍ട്ടിക്കിള്‍ എഴുതുമ്പോള്‍ ഈ പേജിന് ലഭിച്ചിട്ടുള്ളത്.

ഈ ഫെയ്സ്ബുക്ക് പേജ് വഴി മംഗള്‍യാന്റെ ഓരോ ഘട്ടത്തിലെയും വിശദവിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. പേടകം ചൊവ്വയിലെത്തുന്നതുവരെയും പിന്നീട് ചൊവ്വയെ ചുറ്റുമ്പോഴുമുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ വളരെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഐ.എസ്.ആര്‍.ഒ യുടെ ലക്ഷ്യം. ഓരോ മൂന്നര മണിക്കൂര്‍ കൂടുമ്പോഴും ഫേസ്ബുക്ക് പേജ് അപ്‍ഡേറ്റ് ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.

Leave a Reply