വിന്‍ഡോസ്‌ എക്സ്പി ഉപഭോക്താക്കള്‍ക്കുള്ള സപ്പോര്‍ട്ട് ഗൂഗിള്‍ ക്രോം ഏപ്രില്‍ 2015 വരെ നീട്ടി

വിന്‍ഡോസ്‌ എക്സ്പി ഉപഭോക്താക്കള്‍ക്കുള്ള സപ്പോര്‍ട്ട് ഗൂഗിള്‍ ക്രോം ഏപ്രില്‍ 2015 വരെ നീട്ടിയിരിക്കുന്നു. മൈക്രോസോഫ്റ്റില്‍ നിന്നും വിന്‍ഡോസ്‌ എക്സ്പിക്ക് ഉള്ള സപ്പോര്‍ട്ട് 2014 ഏപ്രില്‍ 14ന് അവസാനിക്കും. 12 വയസ്സുള്ള ഈ ഒഎസ്സിന് അതുകഴിഞ്ഞാല്‍ യാതൊരു സുരക്ഷ അപ്ഡേറ്റുകളും ലഭിക്കുകയില്ല.

ക്രോം അവരുടെ ബ്ലോഗ്‌ വഴി അറിയിച്ചത് പ്രകാരം മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് അവസാനിപ്പിച്ചതിന് ശേഷം ഏകദേശം ഒരു വര്‍ഷം കൂടെ ക്രോം ബ്രൌസറിനുള്ള സപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് ലഭിക്കും.

Google chrome

ബ്രൌസറിലെ ബഗ്ഗുകള്‍ വഴി മാല്‍വെയറുകള്‍ക്ക് എളുപ്പത്തില്‍ കമ്പ്യൂട്ടറിനെ ആക്രമിക്കാം. ഗൂഗിള്‍ പറയുന്നു 2014 ഏപ്രില്‍ 14ന് ശേഷം എക്സ്പി ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്നും സുരക്ഷ അപ്ഡേറ്റ് ലഭിക്കുകയില്ല, അതിനാല്‍ ഈ കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാരുടെ കളിസ്ഥലമായിരിക്കും. അതിനാലാണ് ക്രോം സപ്പോര്‍ട്ട് ഗൂഗിള്‍ ഏപ്രില്‍ 2015 വരെ നീട്ടിയത്.

വളരെയേറെ ക്രോം ഉപഭോക്താക്കളും, ധാരാളം വലിയ സ്ഥാപനങ്ങളും ഇപ്പോളും വിന്‍ഡോസ്‌ എക്സ്പി ആണ് ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിഹിതത്തില്‍ 31 ശതമാനം ഇപ്പോളും വിന്‍ഡോസ്‌ എക്സ്പി കൈഅടക്കി വെച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 14ന് ശേഷം അത് അത്ര പെട്ടന്ന് ഒന്നും കുറയാന്‍ പോകുന്നില്ല. ഈ കാരണത്താല്‍ ഒക്കെയാണ് വിന്‍ഡോസ്‌ എക്സ്പി ഉപഭോക്താക്കള്‍ക്കുള്ള സപ്പോര്‍ട്ട് ഗൂഗിള്‍ ക്രോം ഏപ്രില്‍ 2015 വരെ നീട്ടിയത്.