ഇന്ത്യന്‍ ഊര്‍ജ്ജതന്ത്രജ്ഞന്‍ സിവി രാമന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍

ഇന്ത്യയുടെ പ്രശസ്തനായ ഊര്‍ജ്ജതന്ത്രജ്ഞന്‍ ചന്ദ്രശേഖര വെങ്കട്ട രാമന് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 7ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോംപേജില്‍ ഗൂഗിളിന്റെ ലോഗോക്ക്‌ പകരം സിവി രാമനന്റെ ചിത്രത്തോട് കൂടിയ ഒരു ഡൂഡിള്‍ ആണ് ഉള്ളത്. രാമന്‍ സ്കേറ്ററിങ്ങ് എന്ന പ്രതിഭാസത്തിന്റെ എന്ന് തോന്നിക്കുന്ന ഒരു രേഖാചിത്രവും ഈ ഗൂഗിള്‍ ഡൂഡിളില്‍ കാണാം.

CV Raman Google Doodle

1888 നവംബര്‍ 7ന് ഇന്ത്യ യൂണിയനിലെ മദ്രാസ്‌ പ്രവശ്യയിലെ തിരുവനയ്കോയിലില്‍ ആണ് രാമന്‍ ജനിച്ചത്‌. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും പ്രമുഖനായ ഊര്‍ജ്ജതന്ത്രജ്ഞന്‍ ആയിരുന്നു സിവി രാമന്‍. 1930ല്‍ ഊര്‍ജ്ജതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചയാളാണ്‌ അദ്ദേഹം. സിവി രാമന്റെ ഗവേഷണങ്ങളും, കണ്ടുപിടുത്തങ്ങളും ഇന്ത്യയിലെ ശാസ്ത്രത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്‌.

Leave a Reply