സെര്‍ച്ച് ഭീമന് ഗൂഗിളിന്റെ വീഡിയോ പങ്കുവെക്കല്‍ വെബ്സൈറ്റ് ആയ യുട്യൂബ് ഏര്‍പ്പെടുത്തിയ ആദ്യ മ്യൂസിക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ ആയി തിരെഞെടുക്കപെട്ടത് എമിനമിനെ ആണ്. യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന സബ്സ്ക്രിപ്ഷന്, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയ്ക്ക് പുറമെ യൂട്യൂബ് സ്പോട്ട്ലൈറ്റ് എന്ന പേജില്‍ രേഖപ്പെടുത്തുന്ന വോട്ടുകളുടെയും അടിസ്ഥാനത്തിലാണ് വീഡിയോകള്‍ക്ക് അവാര്‍ഡ് നല്‍കിയത്.

ഈ പരിപാടി യാതൊരു ടിവി ചാനലിലും ലഭ്യമായിരുന്നില്ല. യുട്യൂബ് വഴി ലൈവ് സ്ട്രീമിംങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏകദേശം 220,000 പേര് ഈ പരിപാടി ലൈവ് സ്ട്രീമിങ്ങ് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ എമിനം, ലേഡി ഗാഗ, എംഐഎ എന്നിവരുടെ വക തത്സമയ മ്യൂസിക് ഇവന്റും ഉണ്ടായിരുന്നു.
ആറു വിഭാഗങ്ങളിലായിട്ടാണ് യൂട്യൂബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഓഫ് ദി ഇയര്‍ അവാര്‍ഡ് – എമിനെം
വീഡിയോ ഓഫ് ദി ഇയര്‍ – സൗത്ത് കൊറിയന്‍ ഗേള്‍ ഗ്രൂപ്പായ ഗേള്‍സ് ജനറേഷന്റെ ഐ ഗോട്ട് എ ബോയ് എന്ന വീഡിയോയാണ്.
ഇന്നോവേഷന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് – ഡീസ്റ്റോമിന്റെ മ്യൂസിക് വീഡിയോയായ സീ മി സ്റ്റാന്ഡിംഗിന് ലഭിച്ചു.
യൂട്യൂബ് ബ്രേക്ക്ത്രൂ അവാര്‍ഡ് – മാക്ലെമോര്‍ ആന്‍ഡ് റയന്‍ ല്യൂവിസിന് ലഭിച്ചു. (ഒരു വര്‍ഷ കാലയളവിനുള്ളില്‍ യൂട്യൂബ് മെഷറബിള്സില് ഏറ്റവും ആധികം വര്‍ധനവ് വരുത്തുന്ന ആര്‍ട്ടിസ്റ്റിന് നല്കുന്ന അവാര്‍ഡാണ് യൂട്യൂബ് ബ്രേക്ക്ത്രൂ).
യൂട്യൂബ് ഫിനോമിനന്‍ അവാര്‍ഡ് – ടെയ്ലര് സ്വിഫ്റ്റിന്റെ ഐ ന്യൂ യൂ വേര് ട്രബിള്‍ എന്ന മ്യൂസിക് വീഡിയോക്ക് ലഭിച്ചു.
റെസ്പോണ്‍സ് ഓഫ് ദ് ഇയര്‍ അവാര്‍ഡ് – ലിന്‍ഡ്സെ സ്റ്റെര്‍ലിംഗും പെന്റാറ്റോണിക്സും ചേര്‍ന്ന് ഒരുക്കിയ റേഡിയോ ആക്ടീവിന് ലഭിച്ചു.