റേഡിയോ ഡും ഡും; ലോകത്തെ ആദ്യത്തെ സൗജന്യ മലയാളം ഇന്റര്‍നെറ്റ് റേഡിയോ സേവനം

Posted on Nov, 01 2013,ByTechLokam Editor

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ സൗജന്യ മലയാളം ഇന്റര്‍നെറ്റ് റേഡിയോ സേവനമാണ് റേഡിയോ ഡുംഡും. മുഴുവന്‍ സമയ സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞ റേഡിയോ ഡംഡം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സിനിമ ഗാനങ്ങളും മറ്റു മലയാള പ്രോഗ്രാമുകളും നല്‍കുന്നു. http://radiodumdum.com എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബ് ബ്രൌസര്‍ വഴി നിങ്ങള്‍ക്ക് റേഡിയോ ഡും ഡും ആസ്വദിക്കാം. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ അപ്ലിക്കേഷനുകള്‍ ഉടന്‍ ഇറക്കും എന്നാണ് കമ്പനി പറയുന്നത്.

Radio Dum Dum

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.ഇ.എം കോര്‍പ്പറേറ്റ് ഹോള്‍ഡിംങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് റേഡിയോ ഡും ഡുമ്മിനെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തിക്കുന്നത്. ടെലിവിഷന്‍, റേഡിയോ രംഗത്തുള്ളവരാണ് അവതാരകരായി എത്തുന്നത്.

ഇന്ത്യന്‍ ഡിജിറ്റല്‍ കോപ്പിറൈറ്റ് പ്രകാരമാണ് ഈ സേവനം വഴി ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുക. ഔട്ട് ഡോര്‍ പരിപാടികളും റേഡിയോ ഡും ഡും സംപ്രേക്ഷണം ചെയ്യും. രാഹുല്‍ പ്രസാദാണ് റേഡിയോയുടെ അണിയറ ശില്‍പ്പി. ടെലിവിഷന്‍ രംഗത്തും, റേഡിയോ രംഗത്തും പ്രവര്‍ത്തന പരിചയമുള്ള ആളാണ് രാഹുല്‍.

കൊച്ചി കാക്കനാട്ട് ലോകനിലവാരത്തില്‍ തയ്യാറാക്കിയിട്ടുള്ള സ്റ്റൂഡിയോ സംവിധാനം ഉപയോഗിച്ച് പ്രക്ഷേപണം ചെയ്യുന്നുവെന്നതിനാല്‍ റേഡിയോ ഡും ഡും ഒരു ചരിത്രമായി മാറും. അമേരിക്ക, കാനഡ ,യൂറോപ്പ്, ഗള്‍ഫ്‌, ഓസ്ട്രേലിയ, സിംഗപ്പൂര്‍ ,ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ശ്രോതാക്കളെ നേടാന്‍ സാധിച്ചു വെന്ന് കമ്പനി അവകാശപ്പെടുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക