ഗൂഗിള്‍ ഔദ്യോഗികമായി നെക്സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; കൂടെ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റും

Posted on Nov, 01 2013,ByTechLokam Editor

മാസങ്ങളായുള്ള ഊഹങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും ഒരറുതി വരുത്തികൊണ്ട് ഗൂഗിള്‍ അവരുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ആയ നെക്സസ് 5 അവതരിപ്പിച്ചു. കൂടെ ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റ് (ആന്‍ഡ്രോയ്ഡ് 4.4) ഗൂഗിള്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന ഒരു പ്രസ്‌ ഇവന്റില്‍ വെച്ചാണ്‌ ഗൂഗിള്‍ ഇവ അവതരിപ്പിച്ചത്.

Nexus 5 നെക്സസ് 5ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ഗൂഗിളിന്‌ വേണ്ടി എല്‍ജി ആണ് നെക്സസ് 5 നിര്‍മ്മിച്ച്‌ നല്‍കുന്നത്. 4.95 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. 2.2GHz സ്നാപ്ഡ്രാഗന്‍ 800 പ്രോസ്സസറും, 2 ജിബി റാമും, അഡ്രിനോ 330 ഗ്രാഫിക്സും ഫോണിന് കരുത്തേകുന്നു. ഫോണിന്റെ പ്രധാന സ്പെസിഫിക്കേഷനുകള്‍ താഴെ പറയുംപോലെയാണ്.

 • 4.95-inch 1080p HD ഡിസ്പ്ലേ
 • 2.2GHz സ്നാപ്ഡ്രാഗന്‍ 800 പ്രോസ്സസര്‍
 • അഡ്രിനോ 330 ഗ്രാഫിക്സ്
 • 2 ജിബി റാം
 • 1.3MP മുന്‍ക്യാമറ
 • 8MP OIS പിന്‍ക്യാമറ
 • ഡ്യുവല്‍ ബാന്‍ഡ് വൈഫൈ
 • എല്‍ടിഇ ബാന്‍ഡ്സ്
 • ബ്ലൂടൂത്ത് 4.0
 • 2300 എംഎഎച്ച് ബാറ്ററി
 • ആന്‍ഡ്രോയ്ഡ് 4.4

നെക്സസ് 5ന്റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത എന്ന് പറയുന്നത് അതിലെ ഒഎസ്‌ ആണ്. ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് കിറ്റ്‌കാറ്റ് (ആന്‍ഡ്രോയ്ഡ് 4.4) ആണ് നെക്സസ് 5ല്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.4ല്‍ അധിഷ്ഠിതമായ ആദ്യ ഫോണ്‍ ആണ് നെക്സസ് 5.

Nexus 5 Black

നെക്സസ് 5ന് 16 ജിബി, 32 ജിബി എന്നീ രണ്ട് പതിപ്പുകള്‍ ആണുള്ളത്. ഇവ രണ്ടും കറുപ്പ്, വെള്ള എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഫോണിന് മൈക്രോഎസ്ഡി കാര്‍ഡ്‌ സ്ലോട്ട് ഇല്ല എന്നത് ഒരു പോരായ്മയാണ്. 16 ജിബി പതിപ്പിന് $349, 32 ജിബി പതിപ്പിന് $399 ആണ് ഫോണിന്റെ അമേരിക്കയിലെ വില. പ്രധാന രാജ്യാന്തര വിപണികളില്‍ ഗൂഗിള്‍ പ്ലേ വഴി നെക്സസ് 5 വാങ്ങാം. ഈ ഗൂഗിള്‍ പ്ലേ ലിങ്ക് വഴി നിങ്ങള്‍ക്ക് നെക്സസ് 5 വാങ്ങാം.

മുകളില്‍ പറഞ്ഞ ലിങ്ക് ഇന്ത്യയില്‍ നിന്ന് സന്ദര്‍ശിച്ചാല്‍ ഉടന്‍ വരും എന്നാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. 16 ജിബി പതിപ്പിന് 28,999 രൂപയും, 32 ജിബി പതിപ്പിന് 32,999 രൂപയും ആണ് ഇന്ത്യയിലെ വില. നെക്സസ് 5 ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഇന്ത്യയില്‍ ലഭ്യമാകും.

Nexus 5 White

ആന്‍ഡ്രോയ്ഡ് 4.4 നെക്സസ് 7, നെക്സസ് 10 ടാബ്ലെറ്റുകള്‍ക്കും നെക്സസ് 4 ഫോണിനും സാംസങ്ങ് ഗാലക്സി എസ് 4, എച്ച്ടിസി വണ്‍ എന്നിവയുടെ ഗൂഗിള്‍ പ്ലേ പതിപ്പുകള്‍ക്കും ഉടന്‍ ലഭ്യമാകും.

നെക്സസ് 5ന്റെ പരസ്യത്തിന് വേണ്ടി ഗൂഗിള്‍ ഇറക്കിയ വീഡിയോ താഴെ കൊടുത്തിരിക്കുന്നു. നെക്സസ് 5ന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക