Monthly Archives: November 2013

സാംസങ്ങ് ഗ്യാലക്സി എസ് 5 അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌

Posted on Nov, 30 2013,ByTechLokam Editor

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ സാംസങ്ങിന്റെ അടുത്ത പടക്കുതിര ഗ്യാലക്സി എസ് 5 എത്തുന്നതായി റിപ്പോര്‍ട്ട്‌. അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്യാലക്സി എസ് 5ന്റെ രണ്ട് പതിപ്പുകള്‍ വിപണിയില്‍ എത്തും എന്നാണ് അഭ്യൂഹം. S ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആയിരിക്കും ഫോണിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റില്‍ ഇറങ്ങുന്ന സാംസങ്ങിന്റെ ആദ്യ ഫോണ്‍ ആയിരിക്കും ഗ്യാലക്സി എസ് 5. പതിവിന് വിപരീതമായി പ്ലാസ്റ്റിക് കെയ്‌സുകള്‍ക്ക് പകരമായി മെറ്റാലിക് […]

ഇന്ത്യയില്‍ രാഷ്ട്രീയം പറയാന്‍ ഗൂഗിളും; ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ച് ഗൂഗിള്‍ ഇന്ത്യ

Posted on Nov, 30 2013,ByTechLokam Editor

ഗൂഗിള്‍ ഇന്ത്യയുടെ വക ഇന്ത്യകാര്‍ക്ക് ഒരു ഇലക്ഷന്‍ പോര്‍ട്ടല്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് പ്രത്യേക സേവനം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഗൂഗിളിന്റെ ഈ നീക്കം. നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഡ് , ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകളും വീഡിയോകളുമാണ് ആദ്യ ഘട്ടത്തില്‍ പോര്‍ട്ടലില്‍ ലഭിക്കുക. ഇംഗ്ലീഷിലേയും ഹിന്ദിലേയും പ്രമുഖ […]

മൈക്രോമാക്സ് കാന്‍വാസ് ജ്യൂസ്‌; 3000 mAH ബാറ്ററി കരുത്തോട് കൂടിയ ഫാബ്ലെറ്റ് ഫോണ്‍

Posted on Nov, 29 2013,ByTechLokam Editor

കുറഞ്ഞ വിലക്ക് കൂടുതല്‍ സവിശേഷതകളോട് കൂടിയ ഫോണ്‍ എന്നായിരിക്കും മൈക്രോമാക്സ് എന്ന പേര് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരിക. ഇത് ഒന്ന് കൂടി അരക്കിട്ട് ഉറപ്പിക്കുന്ന രീതിയില്‍ മൈക്രോമാക്സ് ഒരു പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. കാന്‍വാസ് A77 ജ്യൂസ്‌ എന്നാണ് ഫാബ്ലെറ്റ് നിരയില്‍പെട്ട ഈ ഫോണിന്റെ പേര്. ഹോംഷോപ്പ്18.കോം എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റില്‍ 7999 രൂപക്ക് ഇത് വില്പനയ്ക്ക് എത്തി കഴിഞ്ഞു. 3000 mAH ബാറ്ററി ഈ ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ഈയിടെ […]

സാംസങ്ങ് ഗാലക്സി ഗ്രാന്റ് 2; ഗാലക്സി നോട്ട് 3മായി രൂപസാദൃശ്യമുള്ള ഒരു ഫാബ്ലെറ്റ് ഫോണ്‍

Posted on Nov, 27 2013,ByTechLokam Editor

സാംസങ്ങ് ഗാലക്സി ഗ്രാന്‍റിന്‍റെ രണ്ടാം പതിപ്പ് ഗാലക്സി ഗ്രാന്‍റ് 2 സാംസങ്ങ് പുറത്തിറക്കി. ഗാലക്സി നോട്ട് 3മായി രൂപസാദൃശ്യമുള്ള ഒരു ഫാബ്ലെറ്റ് ഫോണ്‍ ആണിത്. ഫൌക്സ് ലെതര്‍ പോലെ തോന്നിക്കുന്ന പുറംചട്ടക്ക് ചുറ്റും തുന്നിവെച്ച പോലെയുള്ള ഒരു ഡിസൈന്‍ ആണ് ഉള്ളത്. 1280×720 പിക്സല്‍ റെസലൂഷനോട് കൂടിയ 5.25 ഇഞ്ച്‌ ടിഎഫ്ടി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 1.2 ജിഗാ ഹെര്‍ട്സാണ് ശേഷിയുള്ള ക്വാഡ്കോര്‍ പ്രോസസ്സര്‍ ഒരു പോരായ്മയായി തോന്നിയേക്കാം. റാം 1.5 ജിബി ആണ്. ഫോണിന്റെ ബില്‍റ്റ്ഇന്‍ […]

ഇന്ത്യയില്‍ ടെലികോം പരാതികള്‍ സ്വീകരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ വരുന്നു

Posted on Nov, 26 2013,ByTechLokam Editor

ഇന്ത്യയിലെ ടെലികോം വരിക്കാര്‍ക്ക് അവരുടെ ടെലികോം സേവനവുമായി സംബന്ധിച്ച ഏല്ലാ പരാതികളും രേഖപ്പെടുത്താന്‍ ഒരു പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വരുന്നു. നിങ്ങള്‍ ഏത് സേവന ദാതാവിന്റെ കീഴിലാണെങ്കിലും, അവരെക്കുറിച്ചുള്ള പരാതികള്‍ 1037 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ നിലവില്‍ ഉള്ള രീതി അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തില്‍ പരാതിയുണ്ടെങ്കില്‍ അത് അതാത് സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറിലാണ് പറയേണ്ടത്. അതില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടെലികോം നോഡല്‍ […]

സാംസങ്ങിന്റെ ടൈസണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് ഒരു വെല്ലുവിളിയകുമോ ???

Posted on Nov, 25 2013,ByTechLokam Editor

ഏറ്റവും മികച്ച മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന സ്ഥാനം കരസ്ഥമാക്കാന്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും, ആപ്പിളിന്റെ ഐഒഎസ്സും തമ്മില്‍ വര്‍ഷങ്ങളായി കടുത്ത മത്സരത്തില്‍ ആണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ പുതിയ ഒരു എതിരാളി കൂടെ ഉണ്ടാകും. സാംസങ്ങിന്റെ സ്വന്തം ടൈസണ്‍ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആ പുതിയ എതിരാളി. ടൈസണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ രംഗപ്രവേശം ഏറ്റവും കൂടുതല്‍ ബാധിക്കുക ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ആയിരിക്കും. കാരണം സാംസങ്ങ് അവരുടെ […]

എക്സ് ബോക്സിന്റെ പുതിയ പതിപ്പിന്റെ വില്‍പ്പന ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പത്ത് ലക്ഷം യൂണിറ്റുകള്‍ കടന്നു

Posted on Nov, 24 2013,ByTechLokam Editor

ടെക്നോളജി ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഗെയിംമിങ്ങ്‌ കണ്‍സോള്‍ ആയ എക്സ് ബോകിസിന്റെ പുതിയ പതിപ്പിന് വന്‍ സ്വീകാര്യത. 13 രാജ്യങ്ങളില്‍ പുറത്തിറങ്ങിയ എക്സ് ബോക്സ് വണ്‍ 24 മണിക്കുറിനുള്ളില്‍ വിറ്റത് പത്ത് ലക്ഷം യൂണിറ്റുകള്‍ ആണ്‌വിറ്റഴിഞ്ഞത്. ഇതുവരെയുള്ള എക്സ് ബോകിസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വില്‍പ്പനയാണിത്‌. മിക്ക റീട്ടെയലര്‍ കടകളിലും എക്സ് ബോകിസിന്റെ സ്റ്റോക്ക്‌ തീര്‍ന്നു എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. ഇത് അപൂര്‍വ്വവും അപ്രതീക്ഷിതവുമായി വിജയം എന്നാണ് എക്സ് ബോക്സ് തലവന്‍ യൂസഫ് മെഹദി പറയുന്നത്. ഗെയിംമിങ്ങില്‍ പുതിയോരു […]

ഗൂഗിള്‍ യൂസര്‍ ഡാറ്റ മോഷ്ടിക്കുന്നു എന്ന രൂക്ഷ ആരോപണവുമായി മൈക്രോസോഫ്റ്റ്

Posted on Nov, 23 2013,ByTechLokam Editor

മൈക്രോസോഫ്റ്റ് തങ്ങളുടെ സ്ക്രൂഗിള്‍ഡ് വീഡിയോയിലൂടെ പലതവണ ഗൂഗിളിനെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഗൂഗിളിനെ ആക്രമിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ്. ഗൂഗിളിനെതിരായ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത ടീഷര്‍ട്ടും കപ്പുമായി മൈക്രോസോഫ്റ്റ് രംഗത്ത്. സന്ദേശങ്ങള്‍ ആലേഖം ചെയ്ത ഗൂഗിള്‍ കളറോടെയുള്ള സ്‌ക്രൂഗിള്‍ എന്നെഴുതിയ ടീഷര്‍ട്ടും ക്രോം ലോഗോ ഉള്‍പ്പെടെയുള്ള കപ്പുകളും തങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ വില്‍പ്പനയ്ക്ക് വെച്ചാണ് മൈക്രോസോഫ്റ്റ് ഗൂഗിളിനെതിരെ ആഞ്ഞടിക്കുന്നത്. ‘ഞങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന സമയത്ത് നിശ്ചലരായിരിക്കൂ’ എന്നാണ് കപ്പുകളിലും ടീ ഷര്‍ട്ടുകളിലുമുള്ള സന്ദേശം. […]

നെക്സസ് 5 സ്മാര്‍ട്ട്‌ഫോണ്‍, നെക്സസ് 7 ടാബ്ലെറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഇന്ത്യയിലും

Posted on Nov, 21 2013,ByTechLokam Editor

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നെക്സസ് 5 കൂടെ നെക്സസ് 7 ടാബ്ലെറ്റിന്റെ പുതിയ പതിപ്പും പ്ലേ സ്റ്റോര്‍ വഴി ഗൂഗിള്‍ ഇന്ത്യയിലും ലഭ്യമാക്കിയിരിക്കുന്നു. ഗൂഗിളിന്റെ നെക്സസ് 5 ഫോണിന് ഇന്ത്യയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വില്‍പ്പനയ്ക്ക് എത്തിയ നെക്സസ് 5 മണിക്കൂറുകള്‍ക്കകം മുഴുവനും വിറ്റു തീര്‍ന്നു. വില്‍പ്പന ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഔട്ട് ഓഫ് സ്റ്റോക്ക് സന്ദേശം പ്രത്യക്ഷപ്പെട്ടു. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്ക്യാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണമാണു […]

4ജി സ്പീഡിലേക്ക് കേരളവും; ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവ വഴി നാലാം തലമുറ ടെലികോം സേവനം കേരളത്തിലേക്കും

Posted on Nov, 19 2013,ByTechLokam Editor

4ജി സേവനം ഇന്നു വരും നാളെ വരും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. അവസാനം ഈ കാത്തിരിപ്പിന് ഒരറുതി വരുത്തി കൊണ്ട് 4ജി സേവനം കേരളത്തിലും വരുന്നു. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നിവയാണ് കേരളത്തില്‍ 4ജി സേവനം അവതരിപ്പിക്കുന്നത്. കേരളത്തില്‍ 4ജി സേവനം ലഭ്യമാക്കാന്‍ ലൈസന്‍സുള്ള ക്വാള്‍കോമിന്റെ വയര്‍ലെസ് ബിസിനസ് സര്‍വീസസ് എന്ന കമ്പനിയെ ഏറ്റെടുത്തതോടെയാണ് കേരളത്തിലേക്ക് എയര്‍ടെല്‍ 4ജി എത്തുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ എയര്‍ടെല്‍ കേരളത്തില്‍ […]