വൊഡാഫോണ്‍ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു. 10 കെബി വരെയുള്ള ബ്രൗസിംഗിന് രണ്ട് പൈസയാണ് പുതിയ നിരക്ക്. നേരത്തെ 10 കെബിക്ക് പത്ത് പൈസയായിരുന്നു നിരക്ക്.

Vodafone

പുതിയ നിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഒരേ നിരക്കാണ്.